Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്ര ഏജൻസികളാണ് ഈ കേസ് അന്വേഷിക്കേണ്ടത്; ഏത് ഏജൻസി വേണമെന്ന് കേന്ദ്രസർക്കാരിന് തീരുമാനിക്കാം; കേസ് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നല്ല; സ്വർണക്കടത്ത് കേസിൽ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസ് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.'കേന്ദ്ര ഏജൻസികളാണ് ഈ കേസ് അന്വേഷിക്കേണ്ടത്. ഏത് ഏജൻസി വേണമെന്ന് കേന്ദ്രസർക്കാരിന് തീരുമാനിക്കാം', യെച്ചൂരി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.അതേസമയ കേസിൽ ദുരൂഹത സൃഷ്ടിച്ച് യഥാർഥപ്രതികളെ രക്ഷപ്പെടുത്താൻ നടക്കുന്ന ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു. നയതന്ത്രവഴി ഉപയോഗിച്ച് സ്വർണം കടത്തികൊണ്ടുവന്നവരേയും അതിനുപുറകിലുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും സിപിഐ.എം പറഞ്ഞു.

ഇതിനു മുമ്പും പല തവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വർണം കടത്തിയതായാണ് പറയുന്നത്. അതൊന്നും പിടികൂടാൻ കസ്റ്റംസിനു കഴിഞ്ഞില്ല. നയതന്ത്രാലയങ്ങളുടെ പേരിൽ വരുന്ന പാഴ്‌സലുകൾ സംശയമുളവാക്കിയിരുന്നതായും വാർത്തകളുണ്ട്. അത് സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകും.

ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കണമെന്നും സിപിഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.സ്വർണ്ണക്കടത്തു കേസിൽ സമഗ്രമായ അന്വേഷണം കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കണം. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണമായാലും അതിനുള്ള എല്ലാ പിന്തുണയും സംസ്ഥാനസർക്കാർ അറിയിച്ചിട്ടുണ്ട്. അത് അറിഞ്ഞിട്ടും വി.മുരളീധരൻ നടത്തിയ ചില പ്രതികരണങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറലാണ്.

കോൺഗ്രസും ബിജെപിയും ഒരു സംഘം മാധ്യമങ്ങളും പുകമറ സൃഷ്ടിച്ച് സ്വർണ്ണകള്ളക്കടത്ത് എന്ന അടിസ്ഥാന പ്രശ്‌നത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടുന്നതും രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരാണ് സ്വർണം കടത്തിയത്, ആർക്കുവേണ്ടിയാണ് ഇതു ചെയ്തത്, എത്രകാലമായി ഇതുചെയ്തുവരുന്നു, ഇതിനു സഹായം നൽകുന്ന ശക്തികൾ ആരൊക്കെയാണ്, ആർക്കെല്ലാമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത് എന്നിവയാണ് അടിസ്ഥാന ചോദ്യങ്ങൾ.എന്നാൽ, ഈ ചോദ്യങ്ങളിലേക്ക് കടക്കാതിരിക്കുന്നതിനുള്ള അതീവജാഗ്രതയാണ് ഈ സംഘം നടത്തുന്നത്. അതിനായി ഏതറ്റം വരെ പോകാനും മടിയില്ലെന്ന് ഓരോ മിനിറ്റിലും തെളിയിക്കുകയാണെന്നും സിപിഎം വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP