Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ സാഹചര്യം മോദി സർക്കാർ സൃഷ്ടിച്ചത്; കാർഷിക നിയമങ്ങൾ ഉടനടി പിൻവലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സീതാറാം യെച്ചൂരി

ഈ സാഹചര്യം മോദി സർക്കാർ സൃഷ്ടിച്ചത്; കാർഷിക നിയമങ്ങൾ ഉടനടി പിൻവലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സീതാറാം യെച്ചൂരി

സ്വന്തം ലേഖകൻ

ൽഹിയിലെ കാർഷിക സമരത്തിൽ ഉണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സീതാറാം യെച്ചൂരി. കാർഷിക നിയമങ്ങൾ ഉടനടി പിൻവലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

ഈ സാഹചര്യം മോദി സർക്കാർ സൃഷ്ടിച്ചെടുത്തതാണ്. അറുപത് ദിവസത്തിലേറെയായി കൊടുംതണുപ്പിൽ കർഷകർ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. ഡൽഹിയിലേക്ക് വരാൻ അവർക്ക് അനുവാദമില്ല. നൂറിലധികം കർഷകർ ഇതിനോടകം മരിച്ചു..ഭിന്നാഭിപ്രായം ഉന്നയിക്കുന്നവരേയും അവകാശങ്ങൾ ചോദിക്കുന്നവരേയും ബിജെപിയും അവരുടെ ട്രോൾ ആർമികളും ചേർന്ന് നിന്ദിക്കുകയാണ് ഉണ്ടായിട്ടുള്ളത്. മന്ത്രിമാർ വരെ വന്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കോടതിയിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉദ്യോഗസ്ഥർ വാദിക്കുന്നു. കർഷകരെ ന്യായമായല്ല നേരിരിട്ടിട്ടുള്ളതെന്നും യെച്ചൂരി പറഞ്ഞു.

കർഷകർ നടത്തിയ ട്രാക്ടർ പരേഡിനിടെ ഉണ്ടായ സംഘർഷങ്ങളെ യെച്ചൂരി തള്ളി. ഏത് തരത്തിലുള്ള അക്രമവും ഒരു ഉത്തരമല്ല, അത് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.റിപ്പബ്ലിക് എന്നാൽ പൊതുജനമാണ്. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് കർഷകരുടെ ന്യായമായ ആവശ്യത്തിനാണ് പ്രതിഷേധം. അത് പ്രശ്‌നമായി അവശേഷിക്കുന്നു, അത് പരിഹരിക്കേണ്ടതുമാണ്. പരിഹാരം വ്യക്തമാണ് - ഈ കാർഷിക നിയമങ്ങൾ റദ്ദാക്കുക' യെച്ചൂരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP