Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.പി.എം ആർഎസ്എസ് സംഘർഷം; മോഹൻ ഭാഗവത് മുൻകൈയെടുത്താൽ ചർച്ചയ്ക്ക് തയ്യാറെന്ന് സീതാറാം യെച്ചൂരി; ആശയപരമായി മേൽകൈ നേടാൻ കഴിയാത്തതിനാലാണ് ആർഎസ്എസ് ആക്രമണങ്ങളെന്നും യെച്ചൂരി

സി.പി.എം ആർഎസ്എസ് സംഘർഷം; മോഹൻ ഭാഗവത് മുൻകൈയെടുത്താൽ ചർച്ചയ്ക്ക് തയ്യാറെന്ന് സീതാറാം യെച്ചൂരി; ആശയപരമായി മേൽകൈ നേടാൻ കഴിയാത്തതിനാലാണ് ആർഎസ്എസ് ആക്രമണങ്ങളെന്നും യെച്ചൂരി

ന്യൂഡൽഹി: സി.പി.എം - ആർഎസ്എസ് സംഘർഷം അവസാനിപ്പിക്കുന്നതിനായി ആർഎസ്എസ് നേതാവ് മോഹൻ ഭഗതുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ, മോഹൻ ഭഗത് ചർച്ചയ്ക്ക് മുൻകൈയെടുക്കണമെന്നും യെച്ചൂരി പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരിനിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസമായ പാർലമെന്റിലുൾപ്പടെ ബിജെപി സിപിഎമ്മിനെതിരെ ആയുധമാക്കുന്നത് അക്രമ വിഷയങ്ങളാണ്. സംസ്ഥാനത്ത് ബിജെപി ഈ വിഷയങ്ങൾ ആയുധമാക്കാനും തീരുമാനച്ചിരുന്നു.

കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആർഎസ്എസ് ആക്രമണങ്ങൾ നടത്തുന്നുണ്ട്. ആശയപരമായി മേൽകൈ നേടാൻ കഴിയാത്തതിനാലാണ് ആർഎസ്എസ് ആക്രമണങ്ങൾ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനു നേരെ ആർഎസ്എസ് പ്രവർത്തകർ ബോംബേറ് നടത്തുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ ആക്രമങ്ങൾ ഇതിന്റെ തുടർച്ചയായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് വ്യാപകമായി ബിജെപി-സി.പി.എം സംഘർഷമുണ്ടാവുകയും ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് സി.പി.എം-ബിജെപി നേതാക്കൾ സമാധാന ചർച്ച നടത്തുകയും ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ദേശിയ തലത്തിൽ ചർച്ചയ്ക്ക് ഒരുക്കമാണെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തിലെ ആർഎസ്എസ് ബിജെപി പ്രവർത്തകർക്കെതിരെയുള്ള സി.പി.എം ആക്രമങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി.തുടർച്ചയായി രണ്ടാം ദിവസവും ഈ വിഷയമാണ് പാർലമെന്റിൽ ബിജെപി അംഗങ്ങൾ ഉന്നയിച്ചത്. സിപിഎമ്മിനെതിരെ കിട്ടിയ ആയുധം ഉപയോഗിക്കൻ ഉറച്ച് തന്നെയാണ് നേതാക്കൾ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. തുടർട്ടയായി രണ്ടാം ദിവസവും ഈ വിഷയം ചർച്ചയായതൊടെ ലോക്സഭയിൽ ശൂന്യ വേള തടസ്സപെട്ടു. സി.പി.എം കേരളത്തിൽ ദളിത് വേട്ടയാണ് നടത്തുന്നതെന്നാണ് ബിജെപി അംഗങ്ങൾ കുറ്റപെടുത്തിയത്. ഇതിനെതിരെ ഇടത് അംഗങ്ങൾ രംഗതെത്തി. സംസ്ഥാന ഭരണം ഉപയോഗിച്ച് സി.പി.എം അക്രമം നടത്തുന്നുവെന്നാണ് കർണ്ണാടകയിൽ നിന്നുള്ള ബിജെപി അംഗങ്ങൾ പറഞ്ഞത്.

സംസ്ഥാന നേതാക്കളായ കോടിയേരി ബാലകൃഷ്ണന്റെ വീട് ഉൾപ്പടെ അക്രമിക്കപെട്ട കാര്യം മറുപടി പറഞ്ഞ സി.പി.എം അംഗം പിി കരുണാകരൻ സഭയെ അറിയിച്ചു. അതിനിടെ കേരളത്തിൽ കോഴയിൽ മുങ്ങിയ പാർട്ടിക്ക് വിവാദങ്ങളിൽ നിന്നും രക്ഷനേടാൻ അക്രമസംഭവങ്ങളെ ഉപയോഗിക്കാൻ തന്നെയാണ് തീരുമാനം. അക്രമ രാഷ്ട്രീയത്തിനെതിരെ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ജാഥ നടത്താനാണ് തീരുമാനം. വിവിധ സംസഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരെ ഇതിന്റെ ഭാഗമാക്കാനാണ് ബിജെപി തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP