Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ; കൗമാരക്കാരികൾ വീട്ടിൽ നിന്നിറങ്ങിയത് ബസ് ടെർമിനിലേക്കെന്നുപറഞ്ഞ്; കാണാതായത് സെപ്റ്റംബർ 19ന്

ഡൽഹിയിൽ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ; കൗമാരക്കാരികൾ വീട്ടിൽ നിന്നിറങ്ങിയത് ബസ് ടെർമിനിലേക്കെന്നുപറഞ്ഞ്; കാണാതായത് സെപ്റ്റംബർ 19ന്

ന്യൂഡൽഹി: ഡൽഹിയിൽ കൗമാരക്കാരികളായ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ അലിപുരിലായിരുന്നു സംഭവം. ഇവരെ സപ്റ്റംബർ 19 മുതൽ കാണാനില്ലായിരുന്നു. ബസ് ടെർമിനിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ സഹോദരിമാർ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. 

ബന്ധുക്കൾ ഇതു സംബന്ധിച്ച് വടക്കുകിഴക്കൻ ഡൽഹിയിലെ സോലാംപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ പരിക്കേറ്റ പാടുകളൊന്നും കാണാനില്ലെന്നും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുയെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP