Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണം; ദേശീയ പതാകയുമായി യുവാക്കളുടെ പ്രതിഷേധ മാർച്ച്; ഒരു പാർട്ടിയുടെയും ബാനറിലല്ല പ്രതിഷേധമെന്നും യുവാക്കൾ

സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണം; ദേശീയ പതാകയുമായി യുവാക്കളുടെ പ്രതിഷേധ മാർച്ച്; ഒരു പാർട്ടിയുടെയും ബാനറിലല്ല പ്രതിഷേധമെന്നും യുവാക്കൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക നിയമത്തിനെതിരെ സമരം തുടരുന്ന കർഷകർ സിംഗു അതിർത്തിയിൽനിന്ന് ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് യുവാക്കളുടെ പ്രതിഷേധ മാർച്ച്. ദേശീയ പതാകയുമായി ഒരു കൂട്ടം ചെറുപ്പക്കാരാണ് സിംഗുവിൽ മാർച്ച് നടത്തുന്നത്.

റോഡ് തടസപ്പെടുത്തിയിരിക്കുന്ന കർഷകർ പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നാണ് ഇവരുടെ ആവശ്യം. ഒരു പാർട്ടിയുടെയും ബാനറിലല്ല തങ്ങൾ പ്രതിഷേധിക്കുന്നതെന്നു യുവാക്കൾ പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധിച്ചവർ ദേശീയ പതാകയെ അപമാനിച്ചുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞു.

അതിനിടെ സിംഗുവിൽ തമ്പടിച്ചിരിക്കുന്ന കർഷകർ ഇപ്പോൾ രണ്ടായി പിരിഞ്ഞാണു പ്രതിഷേധിക്കുന്നത്. ഇവർക്കിടയിലും പൊലീസ് ബാരിക്കേഡ് തീർത്തിട്ടുണ്ട്. സംയുക്ത് കിസാൻ മോർച്ചയും (എസ്‌കെഎം) കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ് സി)യുമാണ് വേർപിരിഞ്ഞ് രണ്ടു സ്റ്റേജുകളിലേക്കു പ്രതിഷേധം മാറ്റിയിരിക്കുന്നത്. എന്നാൽ ഇരുകൂട്ടരും അക്രമങ്ങൾക്കു പ്രതിക്കൂട്ടിൽ നിർത്തന്നത് ഒരാളെ തന്നെയാണ് - നടൻ ദീപ് സിദ്ദുവിനെ. കെഎംഎസ് സിയും സിദ്ദുവും ചേർന്നാണ് അക്രമം ആസൂത്രണം ചെയ്തതെന്നാണ് എസ്‌കെഎം ആരോപിക്കുന്നത്.

ട്രാക്ടർ റാലിക്കു ശേഷം കുറച്ചു ദിവസത്തേക്ക് നാട്ടിലേക്കു മടങ്ങാൻ പല കർഷകരും പദ്ധതിയിട്ടിരുന്നു. എന്നാൽ തീരുമാനം മാറ്റിയതായി സംഘടനകൾ അറിയിച്ചു. ഇപ്പോൾ മടങ്ങിയാൽ ദേശദ്രോഹികളായും പരാജിതരായും മുദ്രകുത്തപ്പെടുമെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP