Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി പദവി ഒഴിയുക റഫാൽ അഴിമതി ഏജന്റ് എന്ന പേരിൽ; ഇടപാടിൽ ബ്രോക്കർ ചാർജ് വാങ്ങിയോ എന്ന് വ്യക്തമാക്കണം; രാഹുൽ ഗാന്ധി വലിയ സംഭവമാണെന്നും ഒരു പീരങ്കിക്ക് തുല്യമെന്നും നവ്‌ജ്യോത് സിങ് സിദ്ദു; താൻ ഒരു എകെ 47 തോക്കെന്നും മുൻ ക്രിക്കറ്റ് താരം

മോദി പദവി ഒഴിയുക റഫാൽ അഴിമതി ഏജന്റ് എന്ന പേരിൽ; ഇടപാടിൽ ബ്രോക്കർ ചാർജ് വാങ്ങിയോ എന്ന് വ്യക്തമാക്കണം; രാഹുൽ ഗാന്ധി വലിയ സംഭവമാണെന്നും ഒരു പീരങ്കിക്ക് തുല്യമെന്നും നവ്‌ജ്യോത് സിങ് സിദ്ദു; താൻ ഒരു എകെ 47 തോക്കെന്നും മുൻ ക്രിക്കറ്റ് താരം

ന്യൂസ് ഡെസ്‌ക്‌

ഷിംല: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു വലിയ സംഭവമാണ് എന്ന് മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദു.നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിൽ നിന്നിറങ്ങുന്നത് റഫാൽ അഴിമതി ഏജന്റ് എന്ന പേരിലായിരിക്കുമെന്നും സിദ്ദു പറഞ്ഞു. റഫാൽ ഇടപാടിൽ ബ്രോക്കർ ചാർജ് വാങ്ങിയിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും സിദ്ദു ആവശ്യപ്പെട്ടു.

രാഹുൽ പീരങ്കിയാണെന്നും താൻ ഒരു എകെ 47 തോക്കാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നരേന്ദ്ര മോദിയുടെ ഭരണം അവസാനിക്കുമെന്നും സിദ്ധു ഓർമിപ്പിച്ചു. അഴിമതിക്കാരനല്ലെന്നും അഴിമതി അനുവദിക്കില്ലെന്നും ഉറപ്പിച്ചു പറയാൻ മോദിക്ക് സാധിക്കുമോയെന്നും സിദ്ദു ചോദിച്ചു. ബിലാസ്പുരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP