Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പാക്ക് പട്ടാള മേധാവിയെ ആലിംഗനം ചെയ്ത് സിക്‌സർ സിദ്ദു വെട്ടിലായി; ജനറൽ ഖമർ ജാവിദ് ബജ്‌വയെ ആലിംഗനം ചെയ്യതത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്; ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സന്തോഷം കൊണ്ട് ചെയ്തത് നവ്‌ജ്യോത് സിങ് സിദ്ദുവിന് കുരുക്കായി

പാക്ക് പട്ടാള മേധാവിയെ ആലിംഗനം ചെയ്ത് സിക്‌സർ സിദ്ദു വെട്ടിലായി; ജനറൽ ഖമർ ജാവിദ് ബജ്‌വയെ ആലിംഗനം ചെയ്യതത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്; ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സന്തോഷം കൊണ്ട് ചെയ്തത് നവ്‌ജ്യോത് സിങ് സിദ്ദുവിന് കുരുക്കായി

മറുനാടൻ ഡെസ്‌ക്‌

ചണ്ഡിഗഡ്: വിവാദങ്ങളുടെ തോഴനായ സിക്‌സർ സിദ്ദു വീണ്ടും കുരുക്കിൽ. പാക്കിസ്ഥാൻ പട്ടാള മേധാവി ജനറൽ ഖമർ ജാവിദ് ബജ്‌വയെ ആലിംഗനം ചെയ്തതിനാണ് പഞ്ചാബ് മന്ത്രിയും മുൻക്രിക്കറ്റ് താരവുമായ നവ്‌ജ്യോത്‌സിങ് സിദ്ദു വിവാദത്തിലായത്. പട്ടാള മേധാവിയെ ആലിംഗനം ചെയ്തത് തെറ്റായി പോയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഭിപ്രായപ്പെട്ടു.ഇമ്രാൻ ഖാൻ പാക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനിടെയാണ് വിവാദത്തിന് തിരി കൊളുത്തി പുതിയ സംഭവമുണ്ടായത്.

ചടങ്ങിനിടെ പാക്ക് അധിനിവേശ കശ്മീർ (പിഒകെ) പ്രസിഡന്റ് മസൂദ് ഖാന് സമീപമാണ് സിദ്ദു ഇരുന്നതും. ഈ സംഭവവും കടുത്ത വിമർശനങ്ങളുയർത്തുകയും സിദ്ദുവിനെതിരെ ബിജെപി ശക്തമായി മുന്നോട്ട് വരികയും ചെയ്തിരുന്നു. സംഭവ ശേഷം തന്റെ പ്രവൃത്തിയെ ഇന്നലെ തിരിച്ചെത്തിയ സിദ്ദു ന്യായീകരിച്ചു.'അദ്ദേഹം എന്റെ അടുത്തുവന്നു നമ്മൾ ഒരേ സാംസ്‌കാരിക പശ്ചാത്തലം ഉള്ളവരാണെന്നും ഗുരുനാനാക്കിന്റെ ജന്മ വാർഷികം പ്രമാണിച്ച് പാക്കിസ്ഥാനിലെ കർതാർപുർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള വഴി തുറന്നുതരാമെന്നും പറയുമ്പോൾ, അദ്ദേഹത്തെ ആലിംഗനം ചെയ്യുകയല്ലാതെ മറ്റെന്താണു ചെയ്യാനാവുക?.'

Stories you may Like

വിദേശ രാജ്യത്തു പോകുമ്പോൾ ആതിഥേയർ നിർദേശിക്കുന്ന സ്ഥലത്ത് ഇരിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും സിദ്ദു പറഞ്ഞു. ഇസ്ലാമാബാദിലെ ചടങ്ങിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരൻ സിദ്ദുവാണ്. മുൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇമ്രാൻ ഖാന്റെ പ്രത്യേക ക്ഷണം അനുസരിച്ച് സ്വന്തം നിലയിലാണ് അദ്ദേഹം പോയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP