Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാർക്ക് ബിജെപി സീറ്റ് നൽകിയതു മുതൽ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനു വരെ മോദി മറുപടി പറയണം; ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജി.ജനാർദ്ദൻ റെഡ്ഡി താങ്കളുടെ റാലികളിൽ പങ്കെടുക്കുമോ?; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

'അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാർക്ക് ബിജെപി സീറ്റ് നൽകിയതു മുതൽ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനു വരെ മോദി മറുപടി പറയണം; ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജി.ജനാർദ്ദൻ റെഡ്ഡി താങ്കളുടെ റാലികളിൽ പങ്കെടുക്കുമോ?; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണറാലികൾക്കായി ചൊവ്വാഴ്ച കർണാടകയിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലെ ജനങ്ങൾക്ക് ഉത്തരമറിയേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സിദ്ധരാമയ്യ ട്വിറ്ററിലൂടെ ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്.

#AnswerMaadiModi എന്ന ഹാഷ്ടാഗോടെയാണ് സിദ്ധരാമയ്യയുടെ ചോദ്യങ്ങൾ. അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാർക്ക് ബിജെപി സീറ്റ് നല്കിയതുമുതൽ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനു വരെ മോദി മറുപടി പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജി.ജനാർദ്ദൻ റെഡ്ഡി താങ്കളുടെ റാലികളിൽ പങ്കെടുക്കുമോ? അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി 8 സീറ്റുകൾ നല്കിയ സ്ഥിതിക്ക് ബിജെപിക്ക് അനായാസമായി 10-15 സീറ്റുകൾ ലഭിക്കുമല്ലോ. അഴിമതിയെക്കുറിച്ച് ഞങ്ങളെ പറഞ്ഞു പഠിപ്പിക്കുകയാണല്ലോ താങ്കൾ. ദയവ് ചെയ്ത് ദയവ് ചെയ്ത് ഈ കാപട്യം അവസാനിപ്പിക്കൂ. ഞങ്ങൾ കന്നഡയിലെ ജനങ്ങൾ ചെവിയിൽ താമരപ്പൂവും തിരുകിയല്ല ഇരിക്കുന്നത്. സിദ്ധരാമയ്യ ട്വീറ്റിൽ പറയുന്നു.

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയ ശേഷം മോദി തന്നെ പറയുന്നു അദ്ദേഹത്തിനൊപ്പം വേദി പങ്കിടില്ലെന്ന്. ഇതിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട മുൻ മന്ത്രിമാർക്ക് സീറ്റ് നല്കിയതിലൂടെ മോദി എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പ്രധാനമന്ത്രി പാലിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ ആവർത്തിച്ച് കുറ്റപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP