Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'താൻ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങൾ പാലിച്ചുള്ളതാണ് പകരം നാഥുറാം ഗോഡ്സെയുടെതല്ല; ഗോഹത്യയെ കുറിച്ച് തങ്ങളെ പഠിപ്പിക്കുന്നതിന് മുമ്പ് എന്താണ് അതേകുറിച്ച് സ്വാമി വിവേകാന്ദൻ പറഞ്ഞതെന്നത് വായിക്കണം'; യോഗി ആദിത്യനാഥിന് സിദ്ധരാമയ്യയുടെ മറുപടി

'താൻ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങൾ പാലിച്ചുള്ളതാണ് പകരം നാഥുറാം ഗോഡ്സെയുടെതല്ല; ഗോഹത്യയെ കുറിച്ച് തങ്ങളെ പഠിപ്പിക്കുന്നതിന് മുമ്പ് എന്താണ് അതേകുറിച്ച് സ്വാമി വിവേകാന്ദൻ പറഞ്ഞതെന്നത് വായിക്കണം'; യോഗി ആദിത്യനാഥിന് സിദ്ധരാമയ്യയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബീഫ് കഴിക്കുന്നവരെ എതിർക്കുന്നതിന് മുമ്പ് പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ കുറിച്ച് സ്വാമി വിവേകാനന്ദൻ എന്താണ് പറഞ്ഞതെന്ന് വായിക്കാൻ ആദിത്യനാഥിനോട് ആഹ്വാനം ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും യഥാർഥ ഹിന്ദു അത് ചെയ്യില്ലെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് തന്റെ ട്വീറ്റിലൂടെ ആദിത്യനാഥിന് മറുപടി നൽകുകയായിരുന്നു സിദ്ധരാമയ്യ.

'താൻ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങൾ പാലിച്ചുള്ളതാണ്. പകരം നാഥുറാം ഗോഡ്സെയുടെതല്ല' സിദ്ധരാമയ്യ കന്നഡയിൽ ട്വിറ്ററിൽ കുറിച്ചു.

ഗോഹത്യയെ കുറിച്ച് തങ്ങളെ പഠിപ്പിക്കുന്നതിന് മുമ്പ് എന്താണ് അതേകുറിച്ച് സ്വാമി വിവേകാന്ദൻ പറഞ്ഞതെന്നത് വായിക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

'മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് രാഹുൽ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങൾ സന്ദർശിച്ചപോലെ ഇപ്പോൾ ഹിന്ദുത്വത്തെ കുറിച്ച് സിദ്ധരാമയ്യ സംസാരിക്കുന്നതന്നായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രസംഗിച്ചത്.

ഒരു ഹിന്ദുവായിട്ടും സിദ്ധരാമയ്യ എന്തിനാണ് ബീഫ് കഴിക്കുന്നവർക്ക് വേണ്ടി സംസാരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.

'ഹിന്ദുത്വം എന്നത് ജീവിത രീതിയാണ്. അതൊരിക്കലും മതവുമായോ ജാതിയുമായോ പ്രാർത്ഥനാരീതിയുമായോ ബന്ധപ്പെട്ടതല്ല. ഹിന്ദുത്വം ഒരിക്കലും ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.എനിക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് അദ്ദേഹം ഒരു ഹിന്ദുവും ഹിന്ദുത്വത്തെ പിന്താങ്ങുകയും ചെയ്യുന്ന ഒരാളാണെങ്കിൽ ബീഫ് കഴിക്കുന്നതിനെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുന്നതെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധരാമയ്യ രംഗത്ത് വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP