Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

ശിക്ഷയ്ക്കായി കീഴടങ്ങുന്നത് വൈകിപ്പിക്കാനുള്ള ശ്രമം സുപ്രീം കോടതിയിൽ വിലപ്പോയില്ല; പട്യാല കോടതിയിൽ കീഴടങ്ങി നവ്‌ജ്യോത് സിങ് സിദ്ദു; 34 വർഷം മുമ്പത്തെ കൊലപാതക കേസിൽ സിദ്ദു അഴിയെണ്ണുന്നത് ഒരുവർഷം

ശിക്ഷയ്ക്കായി കീഴടങ്ങുന്നത് വൈകിപ്പിക്കാനുള്ള ശ്രമം സുപ്രീം കോടതിയിൽ വിലപ്പോയില്ല; പട്യാല കോടതിയിൽ കീഴടങ്ങി നവ്‌ജ്യോത് സിങ് സിദ്ദു; 34 വർഷം മുമ്പത്തെ കൊലപാതക കേസിൽ സിദ്ദു അഴിയെണ്ണുന്നത് ഒരുവർഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 34 വർഷം മുമ്പുള്ള കൊലപാതക കേസിൽ കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു കീഴടങ്ങി. പട്യാല കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും.

നേരത്തെ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിദ്ദു കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. എന്നാൽ, ഈ അപേക്ഷ ചീഫ് ജസ്റ്റീസിനു മുമ്പിൽ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സിദ്ദു കീഴടങ്ങിയത്.

വ്യാഴാഴ്ചയാണ് 34 വർഷം പഴക്കമുള്ള കേസിൽ സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷത്തെ തടവു ശിക്ഷ വിധിച്ചത്. സിദ്ദു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച ഗുർണം സിങ് എന്നയാൾ കൊല്ലപ്പെട്ടെന്നാണ് കേസ്. കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെ 1988ൽ ഗുർണാം സിങ് എന്നയാളെ ആക്രമിച്ച കേസിൽ സിദ്ദുവിന് ഒരു വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നേരത്തേ പഞ്ചാബ് ഹരിയാന ഹൈക്കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ച കേസാണിത്.

2018ൽ 1000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. തുടർന്ന് ഗുർണാം സിങ്ങിന്റെ കുടുംബാംഗങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷം തടവുകൂടി വിധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP