Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പഞ്ചാബ് മുഖ്യമന്ത്രി ആകാൻ മോഹിച്ചിറങ്ങി തിരഞ്ഞെടുപ്പിൽ തോറ്റു; അടിപിടി കേസിൽ ജയിലിലായപ്പോൾ കിട്ടിയത് 90 രൂപ ദിവസക്കൂലിയിൽ ക്ലർക്കിന്റെ പണി; കോടതിവിധികളുടെ ചുരുക്കരൂപം തയ്യാറാക്കൽ മുഖ്യജോലി; പട്യാല ജയിലിൽ സിദ്ദുവിന് ഇത് പഠനകാലം

പഞ്ചാബ് മുഖ്യമന്ത്രി ആകാൻ മോഹിച്ചിറങ്ങി തിരഞ്ഞെടുപ്പിൽ തോറ്റു; അടിപിടി കേസിൽ ജയിലിലായപ്പോൾ കിട്ടിയത് 90 രൂപ ദിവസക്കൂലിയിൽ ക്ലർക്കിന്റെ പണി; കോടതിവിധികളുടെ ചുരുക്കരൂപം തയ്യാറാക്കൽ മുഖ്യജോലി; പട്യാല ജയിലിൽ സിദ്ദുവിന് ഇത് പഠനകാലം

മറുനാടൻ മലയാളി ബ്യൂറോ

 പട്യാല: പഞ്ചാബ് മുഖ്യമന്ത്രിയാകാൻ മോഹിച്ച് ഇറങ്ങി പുറപ്പെട്ടയാളാണ് മുൻ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പുകച്ച് പുറത്ത് ചാടിച്ചെങ്കിലും, തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. 1988 ലെ വാഹനാപകട കേസിൽ കുടുങ്ങി ജയിലുമായി. പട്യാല സെൻട്രൽ ജയിലിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. ഒരുവർഷത്തെ കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ജയിലിൽ ക്ലാർക്ക് ജോലിയാണ് സിദ്ദുവിന് കിട്ടിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ, സെല്ലിനുള്ളിൽ നിന്നുതന്നെയാവും ജോലി ചെയ്യുക.

ഏഴാം നമ്പർ ബാരക്കിൽ 241383 നമ്പർ തടവുകാരനാണ് സിദ്ദു. ഫയലുകളെല്ലാം സെല്ലിൽ എത്തും. അദ്ദേഹത്തിന് മൂന്ന് മാസത്തെ പരിശീലനം നൽകും. ദൈർഘ്യമേറിയ കോടതി വിധികളുടെ ചുരുക്ക രൂപം എങ്ങനെ തയാറാക്കാമെന്നും ജയിൽ രേഖകൾ എങ്ങനെ ക്രോഡീകരിക്കാമെന്നും സിദ്ദുവിനെ പഠിപ്പിക്കും. ജയിൽ മാനുവൽ പ്രകാരം സിദ്ദുവിന് ആദ്യത്തെ 90 ദിവസത്തേക്ക് ശമ്പളമൊന്നും ലഭിക്കില്ല. പരിശീലനം പൂർത്തിയാക്കിയാൽ പ്രതിദിനം 40 രൂപ മുതൽ 90 രൂപ വരെ കൂലി ലഭിക്കും. തുക അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അധികൃതർ അറിയിച്ചു.

ആദ്യമൂന്നുമാസം തടവുകാർക്ക് വേതനമില്ലാത്ത പരിശീലനകാലമാണ്. തടവുകാരെ വിദഗ്ദ്ധർ, അർദ്ധ വിദഗ്ദ്ധർ, അവിദഗ്ദ്ധർ എന്നിങ്ങനെ തരംതിരിച്ച് മുപ്പത് മുതൽ 90 രൂപ വരെ പ്രതിദിന വേതനം നൽകും. തടവുകാർക്ക് എട്ടുമണിക്കൂറോളം പണിയെടുക്കാം.

58 കാരനായ സിദ്ദു ചൊവ്വാഴ്ച മുതലാണ് ജോലിയിൽ പ്രവേശിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യേണ്ടത്. ജയിലിൽ സിദ്ദുവിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വാർഡന്മാരേയും നാല് തടവുകാരെയും അദ്ദേഹത്തെ നിരീക്ഷിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ജയിലിൽ പ്രത്യേക ഡയറ്റിനായി സിദ്ദു ആവശ്യപ്പെട്ടിടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. അസുഖങ്ങൾ ഉള്ളതുകൊണ്ട് ഗോതമ്പ്, പഞ്ചസാര, മൈദ തുടങ്ങിയ ചില ഭക്ഷണ സാധനങ്ങൾ അദ്ദേഹത്തിന് കഴിച്ചൂകൂടാ. കോടതി അംഗീകരിച്ച ഡോക്ടർമാരുടെ പാനലിന്റെ നിർദദ്ദേശപ്രകാരമാണ് സിദ്ദുവിന്റെ ഡയറ്റ്.

1988ൽ പട്യാലയിൽ ജിപ്‌സി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിക്കിടെ വയോധികൻ മരിച്ച സംഭവത്തിൽ മെയ് 19നാണ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. മെയ് 20 ന് പട്യാലയിലെ വിചാരണ കോടതിയിൽ അദ്ദേഹം കീഴടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP