Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2019 ൽ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയായിരിക്കും; അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല; കർണാടകയിൽ നടക്കാൻ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

2019 ൽ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയായിരിക്കും; അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല; കർണാടകയിൽ നടക്കാൻ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ന്യൂഡൽഹി: 2019 ൽ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല. കർണാടകയിൽ നടക്കാൻ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ വിശ്വാസമുണ്ട്. കർണാകടയിൽ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തും എന്ന് എനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

2013 ൽ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മന്മോഹൻ സിംഗിന്റേയും സഹായത്തോടെ 90 ശതമാനം വാഗ്ദാനങ്ങളും തനിക്ക് പാലിക്കാൻ സാധിച്ചു. അതിനാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കും എന്നും സിദ്ധരാമയ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP