Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി വിഡ്ഡികളുടെ സ്വർഗത്തിലെന്ന് ശത്രുഘ്‌നൻ സിൻഹ; വാജ്‌പേയ് ജനാധിപത്യത്തിന്റെയും മോദി ഏകാധിപത്യത്തിന്റെയും പ്രതീകമെന്നും മുൻ ബിജെപി നേതാവ്; മോദിക്കെതിരെ മത്സരിക്കാൻ ആഗ്രഹമെന്നും കോൺഗ്രസ് സ്ഥാനാർത്ഥി

ബിജെപി വിഡ്ഡികളുടെ സ്വർഗത്തിലെന്ന് ശത്രുഘ്‌നൻ സിൻഹ; വാജ്‌പേയ് ജനാധിപത്യത്തിന്റെയും മോദി ഏകാധിപത്യത്തിന്റെയും പ്രതീകമെന്നും മുൻ ബിജെപി നേതാവ്; മോദിക്കെതിരെ മത്സരിക്കാൻ ആഗ്രഹമെന്നും കോൺഗ്രസ് സ്ഥാനാർത്ഥി

മറുനാടൻ ഡെസ്‌ക്‌

പൂണെ: ബിജെപി ഇപ്പോൾ വിഡ്ഡികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് മുൻ ബിജെപി നേതാവ് ശത്രുഘ്‌നൻ സിൻഹ. ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിനിധീകരിക്കുന്നതെന്നും സിൻഹ ചൂണ്ടിക്കാട്ടി. ഒരാൾ ജനാധിപത്യത്തിന്റെയും മറ്റേയാൾ ഏകാധിപത്യത്തിന്റെയും പ്രതീകമാണെന്ന് സിൻഹ പറഞ്ഞു.

ബിജെപി വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ച സിൻഹ, മോദിക്കെതിരെ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. .ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ ശത്രുഘ്‌നൻ സിൻഹ കോൺഗ്രസ് സ്ഥാനാർത്ഥിയായി പട്‌ന സാഹിബിൽ നിന്നാണ് ജനവിധി തേടുന്നത്. താൻ മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. പട്‌ന സാഹിബിൽ മോദി എതിരാളിയായി വരണമെന്നാണ് ആഗ്രഹം. മോദിക്കെതിരെ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചില കേന്ദ്രങ്ങളിൽ നിന്ന് വാരണാസിക്ക് പുറമെ രണ്ടാം മണ്ഡലമായി മോദി പട്‌ന സാഹിബിൽ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും താൻ വിമർശിക്കുന്നത് അദ്ദേഹത്തിന്റെ വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമാണെന്ന് ശത്രുഘ്‌നൻ സിൻഹ പറഞ്ഞിരുന്നു. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ബിജെപിയുടെ നയമെന്നും അദ്ദേഹം ആരോപിച്ചു.

പ്രസംഗവേദികളിൽ തീപ്പൊരിയായിരുന്ന മുൻ കേന്ദ്രമന്ത്രി ശത്രുഘൻ സിൻഹ ബിജെപിയിലെ 'ഷോട്ട് ഗൺ' എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ട് കോൺഗ്രസിൽ ചേരാൻ താൽപ്പര്യം അറിയിച്ച ശത്രുഘൻ സിൻഹ മൂന്ന് പതിറ്റാണ്ടിന്റെ ബിജെപി ബന്ധം ഉപേക്ഷിച്ചാണ് ഈ മാസം ആദ്യം കോൺഗ്രസിൽ എത്തിയത്. പ്രധാനമന്ത്രിയെയും പാർട്ടി നേതൃത്വത്തിനെയും നിരന്തരം വിമർശിച്ചതിന്റെ പേരിൽ ഇത്തവണ ബിജെപി സിൻഹക്ക് സീറ്റ് നിഷേധിച്ചിരുന്നു. അതിനെ തുടർന്നാണ് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP