Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയിരത്തോളം ഉറുമ്പുകളെ എടുത്ത് കളഞ്ഞിട്ടും ഈ ഗുജറാത്തി പെൺകുട്ടിയുടെ തലയിൽ വീണ്ടും ഉറുമ്പിൻ കൂട്ടങ്ങൾ; ലോകം അതിശയിക്കുന്ന ഒരു രോഗത്തിന്റെ കഥ

ആയിരത്തോളം ഉറുമ്പുകളെ എടുത്ത് കളഞ്ഞിട്ടും ഈ ഗുജറാത്തി പെൺകുട്ടിയുടെ തലയിൽ വീണ്ടും ഉറുമ്പിൻ കൂട്ടങ്ങൾ; ലോകം അതിശയിക്കുന്ന ഒരു രോഗത്തിന്റെ കഥ

ശ്രേയ ദാർജി എന്ന 12 കാരിയായ ഗുജറാത്തി പെൺകുട്ടി ലോകത്തിന് മുന്നിൽ വിസ്മയ ചിഹ്നമാവുകയാണ്. തലയിൽ നിന്നും ഉറുമ്പുകൾ പ്രവഹിക്കുകയെന്ന അത്യപൂർവമായ രോഗത്തിന് അടിമയാണിവൾ. ആയിരത്തോളം ഉറുമ്പുകളെ എടുത്ത് കളഞ്ഞിട്ടും ശ്രേയയുടെ തലയ്ക്കുള്ളിൽ വീണ്ടും ഉറുമ്പിൻ കൂട്ടങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ലോകത്തെ അതിശയിപ്പിക്കുന്ന ഒരു രോഗത്തിന്റെ കഥ കൂടിയാണിത്. ഗുജറാത്തിലെ ദീസ സ്വദേശനിയായ ഈ പെൺകുട്ടിക്ക് ഈ വിഷമാവസ്ഥയ്ക്ക് അടിപ്പെട്ടത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലായിരുന്നു. ആദ്യം ചെവിക്കുള്ളിൽ നിന്നുമുള്ള ഇരമ്പലായിട്ടായിരുന്നു തുടക്കം. തുടർന്ന് പ്രദേശത്തുള്ള ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർമാർ അവളുടെ ഇയർ കനാലിൽ നിന്നും കുറച്ച് ചത്ത ഉറുമ്പുകളെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങൾ അവസാനിച്ചുവെന്ന സമാധാനത്തോടെ ശ്രേയ ആശുപത്രിയിൽ നിന്നും മടങ്ങുകയുമായിരുന്നു.

എന്നാൽ ചത്ത ഉറുമ്പുകളെ ഡോക്ടർമാർ ഇത്തരത്തിൽ നീക്കം ചെയ്തിട്ടും തുടർന്നുള്ള ദിവസങ്ങളിലും ശ്രേയയുടെ തലയ്ക്കുള്ളിൽ നിന്നും ചെവിയിലൂടെ ചുരുങ്ങിയത് 10 ഉറുമ്പുകളെങ്കിലും പുറത്തേക്ക് വന്നു കൊണ്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടയിലും കുട്ടി സ്‌കൂളിൽ പോകുന്നത് തുടർന്നിരുന്നു. ഉറുമ്പുകളുടെ റാണി എന്ന് വിളിച്ച് സഹപാഠികൾ അവളെ കളിയാക്കുകയും ചെയ്തിരുന്നു. എന്നാൽ കൂട്ടുകാരുടെ കളിയാക്കലിനേക്കാൾ ശ്രേയയെ അസ്വസ്ഥയാക്കിയത് ചെവിക്കരികിലൂടെ ഉറുമ്പുകൾ അരിച്ച് നീങ്ങുന്ന അവസ്ഥയായിരുന്നു. തുടർന്ന് പല പ്രാവശ്യം അവൾ ഹോസ്പിറ്റലിൽ പോകേണ്ടി വരുകയും പല തവണയായി 1000ത്തിൽ അധികം ഉറുമ്പുകളെ ശ്രേയയുടെ തലയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ പ്രശ്‌നം ഡോക്ടർമാരെയും ശ്രേയയെയും ഒരു പോലെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുകയുമാണ്.

ഗുജറാത്തിലെ പ്രമുഖ ഇഎൻടി സർജനായ ഡോ. ജവാഹർ താൽസാനിയ ശ്രേയയെ എംആർഐ, സിടി സ്‌കാനുകൾക്ക് വിധേയയാക്കിയിരുന്നു. എന്നാൽ ഇതിലൂടെയൊന്നും അസുഖത്തിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. തുടർന്ന് അദ്ദേഹം എൻഡോസ്‌കോപ്പിക് ക്യാമറ ഉപയോഗിച്ച് ശ്രേയയുടെ ഇയർ കനാൽ നിരീക്ഷിച്ചിരുന്നു. അതിൽ ചത്ത ഉറുമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാൽ ഇതിൽ ഉറുമ്പിൻ മുട്ടയോ ഉറുമ്പുകളുടെ റാണിയെയോ കണ്ടെത്താൻ സാധിച്ചിട്ടുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് നിത്യവും ഉറുമ്പുകൾ പുറത്തേക്ക് വരുന്നതെന്നും വ്യക്തമായിട്ടില്ല.

ആദ്യം ശ്രേയയുടെ ചെവിയിലേക്ക് ഉറുമ്പുകൾ എങ്ങനെ കയറിപ്പറ്റിയെന്ന് വിശദീകരിക്കാനും ഡോക്ടർമാർക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ എന്തെങ്കിലും ലഭിക്കുമോയെന്നറിയാൻ അധികൃതർ ശ്രേയയുടെ വീട് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിരുന്നു. ശ്രേയയുടെ മാതാപിതാക്കളും സഹോദരനും ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ വീട്ടിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ വീട്ടിൽ തന്നെ കഴിയുന്ന ഇവർക്കാർക്കും ഇത്തരം ബുദ്ധിമുട്ടുകളുമില്ല. ഗ്രാമത്തിലെ മന്ത്രവാദിയായ വൈദ്യനെ പ്രശ്‌നം പരിഹരിക്കാൻ ശ്രേയയുടെ രക്ഷിതാക്കൾ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP