Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ ഘാതകരെ വെടിവെച്ച് കൊല്ലണം; പൊലീസ് ആദ്യം മുതലേ പ്രതികൾക്കൊപ്പം; ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താൻ ദൈവനാമത്തിൽ സത്യംചെയ്യിച്ചു എന്നും ഉന്നാവിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ

മകളുടെ ഘാതകരെ വെടിവെച്ച് കൊല്ലണം; പൊലീസ് ആദ്യം മുതലേ പ്രതികൾക്കൊപ്പം; ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താൻ ദൈവനാമത്തിൽ സത്യംചെയ്യിച്ചു എന്നും ഉന്നാവിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ

മറുനാടൻ മലയാളി ബ്യൂറോ

ഉന്നാവ്: തന്റെ മകളുടെ ഘാതകർക്ക് വധശിക്ഷ ഉറപ്പാക്കുകയോ വെടിവെച്ച് കൊല്ലുകയോ വേണമെന്ന് ഉന്നാവ് പെൺകുട്ടിയുടെ അച്ഛൻ. മകളുടെ ഘാതകരെ വെടിവെച്ച് കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് ആദ്യം മുതലേ പ്രതികൾക്കൊപ്പമായിരുന്നു. ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താൻ ദൈവനാമത്തിൽ സത്യംചെയ്യിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. മകൾക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചു. ആംബുലൻസ് രണ്ടുതവണ കേടായി. റായ് ബറേലിയിൽനിന്ന് ലഖ്നൗവിലേക്കുള്ള 90 കിലോമീറ്റർ സഞ്ചരിക്കാൻ നാലുമണിക്കൂർ എടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

യുവതിയുടെ മൃതദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ സംസ്‌കരിക്കില്ലെന്ന നിലപാടായിരുന്നു ബന്ധുക്കൾ ആദ്യം സ്വീകരിച്ചിരുന്നത്. സംഭവത്തിൽ കർശന നടപടി പ്രഖ്യാപിക്കണമെന്നും തനിക്ക് സർക്കാർ ജോലി നൽകണമെന്നും യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നും ഇക്കാര്യങ്ങളിൽ ഉറപ്പ് ലഭിക്കണമെന്നും മുഖ്യമന്ത്രി വരുന്നിടം വരെ പ്രതിഷേധം തുടരുമെന്നും അവർ നിലപാട് സ്വീകരിച്ചിരുന്നു. തുടർന്ന് ലഖ്നൗ സോൺ ജോയിന്റ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യുവതിയുടെ ബന്ധുക്കളുമായി ചർച്ച നടത്തുകയും ഒടുവിൽ മൃതദേഹം സംസ്‌കരിക്കാൻ കുടുംബം തയ്യാറാവുകയുമായിരുന്നു.

ബലാത്സംഗക്കേസ് പ്രതികൾ തീകൊളുത്തിയ 23കാരി ഡൽഹിയിലെ സഫ്ദാർജങ് ആശുപത്രിയിൽവെച്ച് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം ലഖ്നൗവിലെ ആശുപത്രിയിലായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് സഫ്ദാർജങ്ങിലേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. അക്രമികളിൽ രണ്ടുപേർ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP