Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെജ്രിവാളിന് വീണ്ടും ചെരിപ്പേറ്; 'മോദി ഒരു ഭീരുവാണെന്ന് ഞാൻ പറഞ്ഞിരുന്നു, ഇന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ എനിക്ക് നേരെ ചെരിപ്പെറിഞ്ഞെന്ന് കെജ്രിവാളിന്റെ ട്വീറ്റ്

കെജ്രിവാളിന് വീണ്ടും ചെരിപ്പേറ്; 'മോദി ഒരു ഭീരുവാണെന്ന് ഞാൻ പറഞ്ഞിരുന്നു, ഇന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ എനിക്ക് നേരെ ചെരിപ്പെറിഞ്ഞെന്ന് കെജ്രിവാളിന്റെ ട്വീറ്റ്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ചെരിപ്പേറ്. ഹര്യാനയിലെ റോത്തക്കിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ചെരിപ്പേറ്. നോട്ട് അസാധു ആക്കിയ നടപടി ആയിരുന്നു സംസാര വിഷയം.

ഹര്യാന ദാദ്രി സ്വദേശി വികാസിനെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഷൂ സ്റ്റേജിലേക്ക് പതിക്കുകയായിരുന്നു. ഇരുപത്താറുകാരനായ വികാസിനെ ആം ആദ്മി പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

സത്ലജ്-യമുന കനാൽ വിഷയത്തിൽ കെജ്രിവാൾ ഹരിയാനക്കെതിരായ നിലപാടെടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലായതെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് പറഞ്ഞു. അതേസമയം മോദിയുടെ അണികളാണ് ചെരിപ്പേറിന് പിന്നിലെന്നാണ് എഎപിയുടെ വാദം.

'മോദി ഒരു ഭീരുവാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ എനിക്ക് നേരെ ചെരിപ്പെറിഞ്ഞിരിക്കുന്നു. മോദി, ഞങ്ങൾക്കും ഇങ്ങനെ ചെയ്യാനറിയാം എന്നാൽ ഞങ്ങളുടെ മൂല്യങ്ങൾ അതിനനുവദിക്കുന്നില്ല' -സംഭവത്തിന് ശേഷം കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

സിബിഐ റെയ്ഡുകളും ഷൂ ആക്രമണങ്ങളും തനിക്ക് നേരെ നടന്നാലും നോട്ട് അസാധുവാക്കലിന്റെയും സഹാറ, ബിർല അഴിമതിയുടെയും പിന്നിലുള്ള സത്യങ്ങൾ താൻ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP