Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൃതദേഹങ്ങൾക്കൊപ്പം കിടത്തി കോവിഡ് ബാധിതർക്ക് ചികിത്സ; മുംബൈയിലെ ആശുപത്രിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മൃതദേഹങ്ങൾക്കൊപ്പം കിടത്തി കോവിഡ് ബാധിതർക്ക് ചികിത്സ; മുംബൈയിലെ ആശുപത്രിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ കോവിഡ് ബാധിതരെ പാർപ്പിച്ചിരിക്കുന്നത് മൃതദേഹങ്ങൾക്കൊപ്പം കിടത്തി. കോവിഡ് രോഗിയുള്ള വാർഡിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുംബൈയില സിയോൺ ആശുപത്രിയിലേതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബിജെപി എംഎൽഎ നിതീഷ് എൻ റാണെയാണ് ഇത് പുറത്തുവിട്ടത്. കറുത്ത പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മൂടിയ മൃതശരീരങ്ങൾക്കൊപ്പമാണ് കോവിഡ് ബാധിതരെയും കിടത്തിയിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ബുധനാഴ്ച അർധരാത്രി വരെ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം, മൃതശരീരങ്ങൾ വളരെ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. വളരെ ആഴത്തിൽ കുഴിവെട്ടി വേണം ശരീരങ്ങൾ മറവ് ചെയ്യാൻ. മരിച്ചു കഴിഞ്ഞാൽ ശരീരത്തിന് ചുറ്റും ആളുകൾ കൂടരുതെന്നും നിർദേശമുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ആശുപത്രിയിൽ രോഗികൾക്കൊപ്പം മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17000ലേക്ക് അടുക്കുകയാണ്. 583പേരാണ് മരിച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP