Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വവർഗാനുരാഗം മാനസിക വൈകല്യമാണെന്ന് പറഞ്ഞ് ഷോക്ക് ട്രീറ്റ്‌മെന്റ് ; ക്രൂരമായ ചികിത്സ നടത്തിയ ഡോക്ടർക്ക് സമൻസ് അയച്ച് ഡൽഹി കോടതി; ഡോ. പി.കെ ഗുപ്തയെ 2016ൽ തന്നെ വിലക്കിയിരുന്നുവെന്ന് വ്യക്തമാക്കി മെഡിക്കൽ കൗൺസലിന്റെ പരാതി

സ്വവർഗാനുരാഗം മാനസിക വൈകല്യമാണെന്ന് പറഞ്ഞ് ഷോക്ക് ട്രീറ്റ്‌മെന്റ് ; ക്രൂരമായ ചികിത്സ നടത്തിയ ഡോക്ടർക്ക് സമൻസ് അയച്ച് ഡൽഹി കോടതി; ഡോ. പി.കെ ഗുപ്തയെ 2016ൽ തന്നെ വിലക്കിയിരുന്നുവെന്ന് വ്യക്തമാക്കി മെഡിക്കൽ കൗൺസലിന്റെ പരാതി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സ്വവർഗാനുരാഗികളെ ഷോക്ക് ട്രീറ്റ്‌മെന്റിന് വിധേയരാക്കി ഡോക്ടറുടെ ക്രൂര ചികിത്സ. ഡൽഹിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇവർക്ക് മാനസിക വൈകല്യമെന്ന് പറഞ്ഞാണ് ഡോ. പി.കെ ഗുപ്തയെന്നയാൾ ഷോക്ക് ട്രീറ്റ്‌മെന്റ് നടത്തിയത്. സംഭവത്തിൽ ഡോക്ടർക്ക് ഡൽഹി കോടതി സമൻസ് അയച്ചു.

ചികിത്സാ രീതി വിവാദമായതിനെ തുടർന്ന് ഡൽഹി മെഡിക്കൽ കൗൺസിൽ ഡോക്ടർ ഗുപ്തയെ പുറത്താക്കി. അദ്ദേഹത്തിന് ചികിത്സ തുടരുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. ചികിത്സയുടെ ഭാഗമായി ഈ ഡോക്ടർ ഹോർമോണുകൾ ഉപയോഗിക്കുകയും ഷോക്ക് തെറാപ്പി നൽകുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടി ഡൽഹി മെഡിക്കൽ കൗൺസിൽ കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഹാജരാകാൻ ആവശ്യപ്പെട്ട് ഗുപ്തയ്ക്ക് നോട്ടീസ് അയച്ചു. 2016ൽ തന്നെ ഗുപ്തയെ വിലക്കിയിരുന്നുവെന്നും അനധികൃതമായാണ് അദ്ദേഹം ഡൽഹിയിൽ ചികിത്സ നടത്തിയതെന്നും മെഡിക്കൽ കൗൺസൽ നൽകിയ പരാതിയിൽ പറയുന്നു. വൈദ്യശാസ്ത്രവും നിയമവും അംഗീകരിക്കാത്ത ചികിത്സയാണ് ഡോക്ടർ ഗുപ്ത നടത്തിയതെന്ന് ഹർജി പരിഗണിക്കവേ ജഡ്ജി അഭിജിത്ത് മൽഹോത്ര പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP