Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊഴിൽ നൽകേണ്ടതു സ്വന്തം നാട്ടിലെ ജനങ്ങൾക്കു മാത്രം; പാക്കിസ്ഥാനികൾക്കു ജോലി നൽകുന്നവരെ ശത്രുക്കളായി കാണണമെന്നു ശിവസേന; കലാകാരന്മാരും ടെക്‌നീഷ്യന്മാരും ടെലിവിഷൻ പ്രവർത്തകരും ഒറ്റുകാരെന്നും ആരോപണം

തൊഴിൽ നൽകേണ്ടതു സ്വന്തം നാട്ടിലെ ജനങ്ങൾക്കു മാത്രം; പാക്കിസ്ഥാനികൾക്കു ജോലി നൽകുന്നവരെ ശത്രുക്കളായി കാണണമെന്നു ശിവസേന; കലാകാരന്മാരും ടെക്‌നീഷ്യന്മാരും ടെലിവിഷൻ പ്രവർത്തകരും ഒറ്റുകാരെന്നും ആരോപണം

മുംബൈ: പാക്കിസ്ഥാൻകാർക്കു ജോലി നൽകുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നു ശിവസേന. സ്വന്തം നാട്ടിലെ ജനങ്ങൾക്കു ജോലി നൽകിയാൽ മതിയെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാതൃക നരേന്ദ്ര മോദിയും നടപ്പാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ജോലി ചെയ്യുന്ന പാക്ക് കലാകാരന്മാരെയും മറ്റു ജോലി ചെയ്യുന്നവരെയും ഒഴിവാക്കാൻ മോദി തയാറാകണം. പാക്കിസ്ഥാനി കലാകാരന്മാരും ടെക്‌നീഷ്യന്മാരും ടെലിവിഷൻ പ്രവർത്തകരും ഇന്ത്യയിലേക്ക് വന്നു പണം നേടുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും പേരു പറഞ്ഞ് ഇവർ ഒറ്റുകാരാവുന്നുവെന്നും ശിവസേന ആരോപിച്ചു.

ഇന്ത്യക്കാരുടെ പണമാണ് അവർ ഇവിടെ നിന്നും കൊണ്ടു പോകുന്നത്. പാക്കിസ്ഥാനികൾക്ക് ഇവിടെ ജോലി ലഭിക്കരുത്. ആരാണോ പാക്കിസ്ഥാനികൾക്ക് ജോലി നൽകുന്നത് അവരെ ഇന്ത്യയുടെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ശിവസേന മുഖപത്രമായ സാമ്‌നയിൽ വന്ന മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP