Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രളയത്തിൽ കഷ്ടതയനുഭവിക്കുന്ന ജനങ്ങളേക്കാൾ വലുതു സ്വന്തം ഷൂ തന്നെ'; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പൊലീസുകാർ എടുത്തു കൊണ്ടു പോകുന്ന ചിത്രം ചർച്ചയാകുന്നു

'പ്രളയത്തിൽ കഷ്ടതയനുഭവിക്കുന്ന ജനങ്ങളേക്കാൾ വലുതു സ്വന്തം ഷൂ തന്നെ'; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പൊലീസുകാർ എടുത്തു കൊണ്ടു പോകുന്ന ചിത്രം ചർച്ചയാകുന്നു

ഭോപാൽ: പ്രളയബാധിതപ്രദേശം സന്ദർശിക്കാൻ എത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പൊലീസുകാർ എടുത്തു കൊണ്ടു പോകുന്ന ചിത്രം വിവാദത്തിൽ. പ്രളയബാധിത പ്രദേശം സന്ദർശിക്കുന്നതിനിടെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം മുറിച്ച് കടക്കാനായി പൊലീസുകാർ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ശിവരാജ് സിങ് ചൗഹാനെ പൊലീസുകാരനും സുരക്ഷാഉദ്യോഗസ്ഥനും ചേർന്നാണ് എടുത്തുകൊണ്ട് പോകുന്നത്. മുട്ടറ്റംപോലും വെള്ളമില്ലാത്ത സ്ഥലത്ത് കൂടി പോകുമ്പോൾ പൈജാമയും ഷൂവും നനയാതിരിക്കാനാണു ശിവരാജ് സിങ് ചൗഹാനെ എടുത്തുകൊണ്ടുപോയത്.

അതേസമയം, വെള്ളക്കെട്ടുള്ള ഇത്തരം സ്ഥലങ്ങളിൽ പാമ്പുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അപകടം തടയാൻ വേണ്ടിയാണ് മുഖ്യമന്ത്രിയെ എടുത്തുകൊണ്ടുപോയതെന്നുമാണ് കളക്ടറും പൊലീസ് മേധാവിയും നൽകുന്ന വിശദീകരണം. എന്നാൽ വിഷയത്തിൽ ശിവരാജ് സിങ് പ്രതികരിച്ചിട്ടില്ല.

പ്രളയബാധിത പ്രദേശങ്ങളായ രേവ, സത്ന, പന്ന എന്നീ ജില്ലകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. ഇരുപതോളം പേരാണു ദുരന്തത്തിൽ മരിച്ചത്. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കത്തിൽ ആളുകൾ മരിക്കുമ്പോൽ സ്വന്തം ഷൂ നനയാതിരിക്കാനാണ് ശിവരാജ് സിങ്ങിന്റെ ശ്രദ്ധയെന്നാണു കോൺഗ്രസ് ആരോപിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP