Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൽവാൻ താഴ്‌വര വിട്ടുകൊടുത്തിട്ടുണ്ടോ, അതോ ചൈനീസ് സൈന്യത്തെ അവിടെ നിന്ന് പുറത്താക്കിയോ? രാജ്യത്തിന് അതറിയണം, രാഹുൽ ഗാന്ധിക്ക് പിന്നാലെ മോദിയെ വിമർശിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യാ ചൈന സംഘർഷത്തിന് പിന്നാലെ കേന്ദ്ര സർക്കാർ സമീപനത്തെ വിമർശിച്ച് ശിവസേന എംപി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശിവസേന എംപി പ്രിയങ്കാ ചതുർവേദിയും രംഗത്തെത്തിയിരിക്കുന്നത്.അതിർത്തിയിൽ നടന്ന സംഘർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടും അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരു സൈനിക പോസ്റ്റിൽ പോലും അധീശത്വം സ്ഥാപിച്ചിട്ടില്ലെന്നുമാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഒരു ഭാഗത്ത് ഇന്ത്യൻ പ്രദേശങ്ങൾ ചൈനയ്ക്ക് വിട്ട് നൽകിയില്ലെന്ന് പ്രധാനമന്ത്രി പറയുകയും മറുഭാഗത്ത് ഗൽവാൻ താഴ്‌വാരം തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുകയും ചെയ്യുന്നത് അസ്വീകാര്യമാണെന്ന് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും പ്രതികരണം നടത്തണമെന്നും ശിസസേന നേതാവ് പ്രിയങ്കാ ചതുർവേദി പറഞ്ഞു.''നമ്മൾ ഗൽവാൻ താഴ്‌വര വിട്ടുകൊടുത്തിട്ടുണ്ടോ, അതോ ചൈനീസ് സൈന്യത്തെ അവിടെ നിന്ന് പുറത്താക്കിയോ? രാജ്യത്തിന് അതറിയണം,''അവർ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മോദിക്കെതിരെ വിമർശനവുമായി എത്തിയിരുന്നു.ഇന്ത്യയിൽ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കിൽ ചൈനയുടെ ഭൂമിയിൽ ഇന്ത്യൻ പട്ടാളക്കാർ എങ്ങനെ കൊല്ലപ്പെട്ടുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പ്രധാനമന്ത്രി ഇന്ത്യൻ അതിർത്തി ചൈനയുടെ ആക്രമണത്തിന് മുന്നിൽ അടിയറവ് വെച്ചെന്നും രാഹുൽ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP