Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മൾ 25 വർഷത്തോളം ഒരുമിച്ച് നിന്നു; ഹിന്ദുത്വയുടെ അടിസ്ഥാനത്തിലായിരുന്നു അത്; മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതും ബിജെപിയുമായുണ്ടാക്കിയ കൂട്ടുകെട്ടും തെറ്റായിന്നു; ബിജെപി ബാന്ധവം ഏറ്റവും വലിയ തെറ്റെന്ന് തുറന്നടിച്ച് ഉദ്ധവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പുർ: ബിജെപിക്കൊപ്പം നിന്നത് ശിവസനേയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് തുറന്നടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിലായിരുന്നു ബിജെപിക്കെതിരായ ഉദ്ധവ് താക്കറെയുടെ തുറന്നുപറച്ചിൽ.

ശിവസേനയുടെ ആശയസംഹിതക്ക് വിരുദ്ധമായി കോൺഗ്രസും എൻ.സി.പിയുമായി സഖ്യമുണ്ടാക്കിയതിനെ വിമർശിച്ച ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് മറുപടിയായിട്ടായിരുന്നു ഇത്. എതിർ ആശയസംഹിതകളുള്ള മമത ബാനർജി, റാം വിലാസ് പാസ്വാൻ എന്നിവരുമായും പി.ഡി.പിയുമായുമൊക്കെ ബിജെപി സഖ്യമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതും ബിജെപിയുമായുണ്ടാക്കിയ കൂട്ടുകെട്ടും തെറ്റായിരുന്നെന്ന് ഉദ്ധവ് തുറന്നടിച്ചത്.

'ഫഡ്നവിസ് ജനവിധിയെ കുറിച്ച് സംസാരിക്കുന്നു. പക്ഷെ ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്. ധർമ്മിഷ്ടരും ചൂതുകളിയിൽ തോറ്റുവെന്നത് (മഹാഭാരത കഥയെ പരാമർശിച്ച്) നമ്മൾ മറന്നു. രാഷ്ട്രീയമെന്നത് ചൂതുകളിയാണ്. പക്ഷെ അതിനെ അതിൻേറതായ സ്ഥാനത്ത് നിർത്തണം. എന്നാൽ നമ്മളത് മറന്നു. നമ്മൾ 25 വർഷത്തോളം ഒരുമിച്ച് നിന്നു. ഹിന്ദുത്വയുടെ അടിസ്ഥാനത്തിലായിരുന്നു അത്.

ഞങ്ങൾ മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നും ഞങ്ങൾ ഹിന്ദുക്കളാണ്. പക്ഷെ നിങ്ങളുടെ കാര്യമെന്താണ് നിങ്ങൾ എതിർപക്ഷത്തുള്ള മമത ബാനർജിയുമായും റാംവിലാസ് പാസ്വാനുമായും പി.ഡി.പിയുമായി വരെ സഖ്യത്തിലേർപ്പെട്ടു. ധർമ്മമെന്നത് പറയാൻ മാത്രമുള്ളതല്ല. പിന്തുടരാൻ കൂടിയുള്ളതാണ്. മതമെന്നത് പുസ്തകത്തിൽ മാത്രമല്ല. യഥാർഥ ജീവിതത്തിലും നിലനിൽക്കണം'- ഉദ്ദവ് താക്കറെ പറഞ്ഞു.

തങ്ങളുടെ സർക്കാർ റിക്ഷയിൽ സഞ്ചരിക്കുന്നവർക്കൊപ്പമാണെന്നും അല്ലാതെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കുള്ളത് വേണ്ടിയുള്ളതല്ലെന്നും ബിജെപിയെ പരിഹസിച്ച് താക്കറെ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP