Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃതദ്ദേഹം മറച്ചിരുന്ന തുണി നീക്കി കവിളിൽ തൊട്ട് അച്ഛാ എന്ന് കുരുന്ന് വിളിച്ച വിളി ആളുകളുടെ ഹൃദയം നുറുക്കി; ശുചീകരണ തൊഴിലാളിയുടെ മകന്റെ ഹൃദയഭേദക ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുടുംബത്തിന് വേണ്ടി സമാഹരിക്കാനായത് 30 ലക്ഷം രൂപ; ശുചീകരണ തൊഴിലാളികളുടെ ജീവിതത്തിന്റെ നേർക്കാഴ്‌ച്ചയായി ശിവ് സണ്ണിയുടെ ചിത്രം

മൃതദ്ദേഹം മറച്ചിരുന്ന തുണി നീക്കി കവിളിൽ തൊട്ട് അച്ഛാ എന്ന് കുരുന്ന് വിളിച്ച വിളി ആളുകളുടെ ഹൃദയം നുറുക്കി; ശുചീകരണ തൊഴിലാളിയുടെ മകന്റെ ഹൃദയഭേദക ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുടുംബത്തിന് വേണ്ടി സമാഹരിക്കാനായത് 30 ലക്ഷം രൂപ; ശുചീകരണ തൊഴിലാളികളുടെ ജീവിതത്തിന്റെ നേർക്കാഴ്‌ച്ചയായി ശിവ് സണ്ണിയുടെ ചിത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മരിച്ചു കിടക്കുന്ന അച്ഛന്റെ മൃതദ്ദേഹത്തിനരികിൽ നിന്ന് വിതുമ്പുന്ന കുരുന്നിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുടുംബത്തിനായി സമാഹരിക്കാൻ കഴിഞ്ഞത് 30 ലക്ഷം രൂപ. ശുചീകരണ തൊഴിലാളിയായ അനിലിന്റെ മകൻ അച്ഛന്റെ മൃതദ്ദേഹത്തിനരികിൽ നിൽക്കുന്ന ചിത്രമാണ് മാധ്യമ പ്രവർത്തകനായ ശിവ് സണ്ണി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. രാജ്യത്തെ ശുചീകരണ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിലേക്കുള്ള നേർക്കാഴ്‌ച്ച കൂടിയായിരുന്നു ചിത്രം.

നഗരത്തിലെ ഓവുചാൽ വൃത്തിയാക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് അനിൽ മരിച്ചത്. ഓവുചാലിൽ നിന്ന് തിരികെ കയറുന്നതിനിടെ കയർ പൊട്ടിവീണാണ് അപകടമുണ്ടായത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിയിൽ ഏർപ്പെടാൻ നിർബന്ധിതരാവുകയാണ് ശുചീകരണത്തൊഴിലാളികൾ എന്ന് യൂണിയനുകൾ ആരോപിക്കുന്നു. അനിലിന്റെ മൃതദേഹത്തിനരികിൽ നിന്ന് കരയുന്ന മകന്റെ ചിത്രം ശ്മശാനത്തിൽ നിന്നാണ് മാധ്യമപ്രവർത്തകനായ ശിവ് സണ്ണിയുടെ ക്യാമറയിൽ പതിഞ്ഞത്.

മൃതദേഹത്തിനടുത്തേക്ക് വന്ന മകൻ മുഖം മറച്ചിരുന്ന തുണി നീക്കി കവിളിൽ തൊട്ട് അച്ഛാ എന്ന് വിളിച്ച് കരയുകയായിരുന്നെന്ന് ശിവ് സണ്ണി ട്വീറ്റ് ചെയ്തു. ഡൽഹിയിൽ മരിക്കുന്ന നിരവധി ശുചീകരണ തൊഴിലാളികളിൽ ഒരാൾ മാത്രമാണ് അനിൽ എന്നും അയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള പണം പോലും കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നില്ലെന്നും ട്വീറ്റിലുണ്ടായിരുന്നു. ഈ ചിത്രമാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തതും അനിലിന്റെ കുടുംബത്തിന് വേണ്ടി ധനസമാഹരണം നടത്തിയതും.

ഉദയ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ധനം സമാഹരിച്ചത്. ക്രൈം റിപ്പോർട്ടറായ താൻ നിരവധി ദുരന്തവാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതുപോലെ ഹൃദയം തകർക്കുന്നതായിരുന്നില്ല മറ്റൊരു കാഴ്‌ച്ചയുമെന്നും ശിവ് സണ്ണി പിന്നീട് പറഞ്ഞു. ശുചീകരണത്തൊഴിലാളികളുടെ ദുരിതജീവിതം പുറം ലോകം അറിയണമെന്ന് ആഗ്രഹിച്ചാണ് താൻ ആ ചിത്രം പങ്കുവച്ചത്. ഒരാഴ്‌ച്ച മുമ്പാണ് അനിലിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ന്യുമോണിയ ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാനുള്ള പണം അനിലിന്റെ കയ്യിലുണ്ടായിരുന്നില്ലെന്നും ശിവ് സണ്ണി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP