Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക് മുൻ മന്ത്രിയുടെ പുസ്തക പ്രകാശനം: പ്രതിഷേധം പിൻവലിച്ചെന്നും ഇല്ലെന്നും വിശദീകരണം; എതിർപ്പുകൾ ഉയർന്നപ്പോൾ നിലപാടുകളിൽ ഉറച്ചു നിൽക്കാനാകാതെ ശിവസേന

പാക് മുൻ മന്ത്രിയുടെ പുസ്തക പ്രകാശനം: പ്രതിഷേധം പിൻവലിച്ചെന്നും ഇല്ലെന്നും വിശദീകരണം; എതിർപ്പുകൾ ഉയർന്നപ്പോൾ നിലപാടുകളിൽ ഉറച്ചു നിൽക്കാനാകാതെ ശിവസേന

മുംബൈ: പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് കസൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങുമായി ബന്ധപ്പെട്ടുയർന്ന വിഷയത്തിൽ നിലപാടെടുക്കാനാകാതെ ശിവസേന. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട പ്രതിഷേധം പിൻവലിച്ചെന്നും പ്രതിഷേധം തുടരുന്നുവെന്നും രണ്ടു തരത്തിലാണ് ശിവസേന നേതാക്കൾ പ്രതികരിക്കുന്നത്.

ശിവസേന തലവൻ ഉദ്ധവ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രതിഷേധം പിൻവലിക്കാൻ തീരുമാനിച്ചെന്ന് നേരത്തെ ശിവസേന നേതാക്കൾ അറിയിച്ചിരുന്നു. ഉദ്ധവിൽ നിന്നു തന്നെയാണ് ഇത്തരത്തിൽ ഒരു തീരുമാനം വന്നത്.

ശിവസേന പ്രവർത്തകരുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് പിൻവാങ്ങാൻ സേന തീരുമാനിച്ചതായി വാർത്ത വന്നത്. എന്നാൽ, ഇതിനു പിന്നാലെ അതു നിഷേധിച്ച് ശിവസേന നേതാവ് സഞ്ജയ് റൗത്ത് രംഗത്തെത്തി.

സുധീന്ദ്ര കുൽക്കർണിയ്‌ക്കെതിരായ കരി ഓയിൽ പ്രയോഗത്തെ ന്യായീകരിക്കുന്ന നിലപാടിൽ ഉദ്ധവ് താക്കറെയുടെ മകനും യുവനേതാവുമായ ആദിത്യ താക്കറെ ഉറച്ചു നിൽക്കുകയാണ്. നക്‌സൽ അനുഭാവികളേയും ഇന്ത്യയ്‌ക്കെതിരായി പ്രവർത്തിച്ച ഭീകരരെ സംരക്ഷിച്ച ചരിത്രമുള്ള പാക്കിസ്ഥാൻ മന്ത്രിമാരേയുമൊക്കെ വിളിച്ചുകൊണ്ടുവരുന്നവരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യേണ്ടി വരുമെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആദിത്യ താക്കറെ അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP