Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കോവിഡ്; മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന് ഇന്ന് കോവിഡ് പരിശോധന

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കോവിഡ്; മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന് ഇന്ന് കോവിഡ് പരിശോധന

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രാജ്യസഭാം​ഗമായ സോറനും ഭാര്യ രൂപി സോറനും ഇന്നലെയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകും. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഹേമന്ദ് സോറൻ കോവിഡ് ടെസ്റ്റ് നടത്തുന്നത്.

ഷിബു സോറന്റെ വീട്ടിലെ അംഗരക്ഷകർ അടക്കം 17 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ജാർഖണ്ഡ് ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി ഹേമന്ദ് സോറൻ പങ്കെടുത്ത മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുഖ്യമന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഓഫീസ് സ്റ്റാഫ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് മാസം ആദ്യവും ഹേമന്ദ് സോറൻ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP