Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം; രണ്ടും ജവന്മാർക്ക് പരിക്ക്; ഉടൻ തിരച്ചടിച്ച് സൈന്യം; ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി

കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം; രണ്ടും ജവന്മാർക്ക് പരിക്ക്; ഉടൻ തിരച്ചടിച്ച് സൈന്യം; ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി

ജമ്മുകാശ്മീർ; വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്റെ ആക്രമണം. ബന്ദിപ്പോര ജില്ലയിൽ സൈനിക പോസ്റ്റിനു നേരെ ഭീകരർ ഗ്രനേഡുകളെറിഞ്ഞു. ഹാജിനിലെ സൈനിക ക്യാമ്പിന് നേരെ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. രണ്ടു സൈനികർക്കു പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സൈന്യം ഉടൻ തിരിച്ചടിച്ചു. മേഖലയിൽ കനത്ത വെടിവെയ്‌പ്പായിരുന്നു എന്നാണ് വിവരം.

ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ചായിരുന്നു ആക്രമണണെന്നാണു കരുതുന്നത്. 23 രാഷ്ട്രീയ റൈഫിൾസ് ക്യാംപിന്റെ രണ്ടു വശത്തു നിന്നായി നാലു മുതൽ ആറു വരെ ഭീകരരാണ് ആക്രമിച്ചത്. സമീപത്തെ ഹാജിൻ പൊലീസ് സ്റ്റേഷനു നേരെയും ഗ്രനേഡ് ആക്രമണമുണ്ടായി.

ആർമി ക്യാമ്പിനും പൊലീസ് സ്റ്റേഷനും കാര്യമായ കുഴപ്പങ്ങൾ സംഭവിച്ചിട്ടില്ല. മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭീകരരെ തേടി തിരച്ചിൽ ശക്തമാക്കി. സംഭവം ചാവേർ ആക്രമണമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP