Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷെഹ്ല റാഷിദിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടി കേസെടുക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതി അഭിഭാഷകൻ; ജമ്മുകശ്മീർ പീപ്പിൾസ് മൂവ്മെന്റ് നേതാവ് സർക്കാരിനും സൈന്യത്തിനും എതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് അലോക് ശ്രീവാസ്തവ; നിഷ്‌ക്ഷമായ അന്വേഷണം നടത്താൻ സൈന്യം തയ്യാറായാൽ ആരോപണങ്ങളുടെ അടിസ്ഥാനമായ തെളിവുകൾ നൽകാമെന്ന് ഷെഹ്ല

ഷെഹ്ല റാഷിദിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടി കേസെടുക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതി അഭിഭാഷകൻ; ജമ്മുകശ്മീർ പീപ്പിൾസ് മൂവ്മെന്റ് നേതാവ് സർക്കാരിനും സൈന്യത്തിനും എതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് അലോക് ശ്രീവാസ്തവ; നിഷ്‌ക്ഷമായ അന്വേഷണം നടത്താൻ സൈന്യം തയ്യാറായാൽ ആരോപണങ്ങളുടെ അടിസ്ഥാനമായ തെളിവുകൾ നൽകാമെന്ന് ഷെഹ്ല

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ ജമ്മുകശ്മീർ പീപ്പിൾസ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് സുപ്രീം കോടതി അഭിഭാഷകൻ അലാഖ് അലോക് ശ്രീവാസ്തവ. കശ്മീരിലെ നിലവിലെ സ്ഥിതിയുമായി ബന്ധപ്പെട്ട ഷെഹ്ലയുടെ ആരോപണങ്ങൾക്കെതിരെയാണ് അഭിഭാഷകന്റെ പരാതി. എന്നാൽ, താൻ പറഞ്ഞ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നെന്നും സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്താൻ തയ്യാറായാൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും ഷെഹ്ല റാഷിദ്. കശ്മീരിൽ എല്ലാം സൈന്യത്തിനു കീഴിലാണെന്നായിരുന്നു ട്വിറ്ററിലൂടെ ഷെഹ്ല ഉയർത്തിയ ആരോപണം.

'ക്രമസമാധാന പാലനത്തിൽ ജമ്മുകശ്മീർ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങൾ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആർ.പി.എഫുകാരന്റെ പരാതിയിൽ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സർവ്വീസ് റിവോൾവർ പോലും അവരുടെ പക്കലില്ല.' എന്നായിരുന്നു ഷെഹ്ലയുടെ ഒരു ട്വീറ്റ്. സായുധസേന രാത്രി വീടുകളിൽ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നു' എന്നും ആരോപിച്ചിരുന്നു. ഷോപ്പിയാൻ മേഖലയിൽ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താൻ പിടിച്ചുകൊണ്ടുപോയവർ കരയുന്നത് പുറത്തേക്ക് കേൾക്കാൻ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്ല ആരോപിച്ചിരുന്നു. ഈ ട്വിറ്റ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ സൈന്യത്തിനും സർക്കാറിനും എതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ശ്രീവാസ്തവയുടെ പരാതി. ഷെഹ്ലയെ അറസ്റ്റു ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

എന്നാൽ, കശ്മീരിലെ സ്ഥിതി സംബന്ധിച്ച് അവിടെയുള്ളവരുമായി വിശദമായ ചർച്ച നടത്തിയിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താൻ സൈന്യം തയ്യാറാവുകയാണെങ്കിൽ സൈന്യവുമായി ബന്ധപ്പെട്ട് താൻ സൂചിപ്പിച്ച സംഭവത്തിന്റെ വിശദാംശങ്ങൾ നൽകാമെന്നുമാണ് ഷെഹ്ല പറയുന്നത്. ദ വയറിനോടായിരുന്നു ഷെഹ്ലയുടെ പ്രതികരണം. 'ഇന്ത്യൻ സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്തട്ടെ. അവർക്ക് വിശദാംശങ്ങൾ നൽകാൻ എനിക്കു സന്തോഷമേയുള്ളൂ. ഞാനെഴുതിയത് വളരെ നിഷ്പക്ഷമായാണ്. ഭരണകൂടത്തിന്റെ പോസിറ്റീവായ പ്രവർത്തനങ്ങളും ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് കാര്യങ്ങൾ എഴുതിയത്.' അവർ വ്യക്തമാക്കി. ഷെഹ്ലയുടെ ആരോപണങ്ങൾ സൈന്യം തള്ളിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെന്നും സ്ഥിരീകരണമില്ലാത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നുമാണ് സൈന്യം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP