Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷീന ബോറയെ കൊലപ്പെടുത്തിയതു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച്; വഴിത്തിരിവായി മുൻ ഡ്രൈവർ ശ്യാംവർ റായിയുടെ മൊഴി; മാപ്പുസാക്ഷിയാക്കുന്നതിൽ സിബിഐയുടെ അഭിപ്രായം തേടി കോടതി

ഷീന ബോറയെ കൊലപ്പെടുത്തിയതു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച്; വഴിത്തിരിവായി മുൻ ഡ്രൈവർ ശ്യാംവർ റായിയുടെ മൊഴി; മാപ്പുസാക്ഷിയാക്കുന്നതിൽ സിബിഐയുടെ അഭിപ്രായം തേടി കോടതി

മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയതു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ ഇന്ദ്രാണി മുഖർജിയുടെ മുൻ ഡ്രൈവർ ശ്യാംവർ റായി. വിവാദമായ ഷീനാ ബോറ വധക്കേസിൽ നിർണ്ണായക വഴിത്തിരിവായിരിക്കുകയാണു റായിയുടെ മൊഴി.

തനിക്ക് ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും കേസിൽ മാപ്പു സാക്ഷിയാക്കണമെന്നും അപേക്ഷിച്ച് ശ്യാംവർ കഴിഞ്ഞ ആഴ്ച കോടതിക്ക് കത്തെഴുതിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സിബിഐ പ്രത്യേക കോടതിയിൽ വിചാരണ നടക്കവെയാണു റായിയുടെ വെളിപ്പെടുത്തൽ.

ഷീന ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും, താനിത് പറയുന്നത് ആരുടെയെങ്കിലും സമ്മർദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ അല്ലെന്നും തനിക്ക് തോന്നിയ കുറ്റബോധം കൊണ്ടാണെന്നും ശ്യാംവർ കോടതിയിൽ മൊഴി നൽകി. 2015 ആഗസ്തിലായിരുന്നു ഷീനാ ബോറ വധിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്ന വ്യക്തിയാണ് ശ്യാംവർ. മറ്റൊരു കേസിൽ പിടിക്കപ്പെട്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഷീന ബോറയുടെ കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിക്കുന്നത്.

പിന്നീട് സിബിഐ കേസ് ഏറ്റെടുക്കുകയും അന്വേഷണത്തിനൊടുവിൽ മറ്റു പ്രതികളെ പിടികൂടുകയുമായിരുന്നു. ശ്യാംവർ, ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി, സഞ്ജീവ് ഖന്ന എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇന്ദ്രാണി മുഖർജിയുടെയും പീറ്റർ മുഖർജിയുടെയും മുൻ ഡ്രൈവറായിരുന്നു ശ്യാംവർ. ഇയാളെ മാപ്പ് സാക്ഷിയാക്കുന്നതിനെ കുറിച്ചുള്ള സിബിഐയുടെ അഭിപ്രായം ഈ മാസം 17ന് മുമ്പ് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഷീനബോറ കൊല്ലപ്പെട്ടത് 2012 ഏപ്രിൽ 24നാണ്. സ്റ്റാർ ടിവിയുടെ മുൻ സിഇഒ പീറ്റർ മുഖർജിയുടെ ഭാര്യയായ ഇന്ദ്രാണി തന്റെ ആദ്യ ജീവിത പങ്കാളിയായ സിദ്ധാർഥ് ദാസിലുള്ള മകളായ ഷീന ബോറ(24)യെ മുൻഭർത്താവ് സഞ്ജീവ് ഖന്നയുടെയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കൊലപ്പെടുത്തി വനപ്രദേശത്ത് കത്തിച്ചശേഷം മറവു ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജി (43), മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, മുൻ ഡ്രൈവർ ശ്യാംവർ റായ് എന്നിവരാണു കേസിലെ മുഖ്യപ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP