Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാതന്ത്ര്യ സമര സേനയായി; നിരവധി പുസ്‌കങ്ങളുടെ രചയിതാവ്; ബഹുഭാഷാ പണ്ഡിത; എന്നിട്ടും 88 കാരി പെരുവഴിയിൽ; അഭയമായത് മലയാളി

സ്വാതന്ത്ര്യ സമര സേനയായി; നിരവധി പുസ്‌കങ്ങളുടെ രചയിതാവ്; ബഹുഭാഷാ പണ്ഡിത; എന്നിട്ടും 88 കാരി പെരുവഴിയിൽ; അഭയമായത് മലയാളി

മുംബൈ: സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഗാന്ധിജിയുടെ ആശയങ്ങളുമായി പോരാട്ടം നടത്തിയ ബഹു ഭാഷാ പണ്ഡിത പെരുവഴിയിൽ. തൂലികയുടെ കരുത്തിൽ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമായ വയോധികയാണ് പെരുവഴിയിലായത്. ബന്ധുക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പെരുവഴിയിലായ കമലാ ബെൻ ത്രിവേദി എന്ന 88കാരിക്കാണ് മലയാളി പൊതുപ്രവർത്തകൻ അഭയവും നൽകി. മുംബൈ മിറർ പത്രമാണ് കമലാ ബെന്നിന്റെ ദയനീയത പുറത്തു കൊണ്ടുവന്നത്. പ്രായാധിക്യവും ജീവിത പ്രതിസന്ധികളും തളർത്തുമ്പോഴും കമലാ ബെൻ ഇപ്പോൾ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

മലാഡിൽ താമസക്കാരനായ മലയാളി പ്രകാശ് നായർ എന്ന പൊതുപ്രവർത്തകനാണ് കമലയ്ക്ക് അഭയം നൽകിയത്. ബന്ധുക്കളും വീട്ടുകാരും ഉപേക്ഷിച്ച വയോധികയ്ക്ക് താങ്ങും തണലുമാവുകയാണ് ഈ മലയാളി. ഭർത്താവും മകനും മരിച്ചതോടെയാണ് ആരുമില്ലാത്ത അവസ്ഥയിൽ ബെൻ ആയത്. മരുമകൾ എല്ലാ അർത്ഥത്തിലും അമ്മയെ ഒഴിവാക്കി. എന്നാൽ താനാരേയും തെരുവിലാക്കിയിട്ടില്ലെന്നാണ് മരുമകളുടെ നിലപാട്. ഏതായാലും തന്റെ സ്വത്ത് തട്ടിയെടുത്ത ശേഷം തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് മകന്റെ ഭാര്യയ്‌ക്കെതിരെ നിയമനടപടി സ്വീകരകിക്കാനൊരുങ്ങുകയാണ് കമല ബെൻ.

1940കളിൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സജീവമായിരുന്ന കമലാ ബെൻ സ്വാതന്ത്ര്യത്തിന് ശേഷം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഒരു പുസ്തകം ഉൾപ്പെടെ ഗുജറാത്തി ഭാഷയിൽ പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് കമലാ ബെൻ. ഗുജറാത്തി, ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, സിന്ധി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ട് കമല ബെന്നിന്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി മുംബൈയിലായിരുന്നു ഇവരുടെ താമസം. ഫിലിം സ്റ്റുഡിയോ ജീവനക്കാരനായിരുന്ന ഭർത്താവ് ബി.എൻ ത്രിവേദി 1997ൽ മരണമടഞ്ഞതോടെയാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്.

ഭരത് ത്രിവേദി എന്നൊരു മകനുണ്ട്. ഇയാൾ ഭാര്യയ്‌ക്കൊപ്പം ബഹറിനിലാണ് താമസം. 2006ൽ ഭരത് മുംബൈയിൽ തിരിച്ചെത്തി. പുതിയ ഫ്ളാറ്റ് വാങ്ങണമെന്ന് ഭരത് ആഗ്രഹം പ്രകടിപ്പിച്ചു. മകന്റെ ആഗ്രഹത്തിന് കമല ബെൻ എതിരു നിന്നില്ല. തന്റെ കയ്യിൽ ആകെയുണ്ടായിരുന്ന സമ്പാദ്യവും പഴയ ഫ്ളാറ്റ് വിറ്റുകിട്ടിയ പണവും മകന് നൽകി. രജിസ്‌ട്രേഷന്റെ നൂലാമാലകൾ ഒഴിവാക്കുന്നതിന് തന്റെ പേരിൽ ഫ്ളാറ്റ് വാങ്ങണമെന്ന മകന്റെ ആവശ്യവും കമല ബെൻ അംഗീകരിച്ചു. തുടർന്ന് ബഹറിനിലേക്ക് മടങ്ങിപ്പോയ മകൻ തന്നോട് ഫ്ളാറ്റ് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു.

അതിന് ശേഷം പൊടുന്നനെ രോഗിയായ മകനും കുടുംബവും നാട്ടിൽ മടങ്ങിയെത്തി വീട്ടിൽ നിന്നിറങ്ങാൻ മകന്റെ ഭാര്യ ആവശ്യപ്പെട്ടു. തുടർന്ന് ഗുജറാത്തിലെ ഒരു അഗതി മന്ദിരത്തിൽ ഇവർ അഭയം തേടി. മാസങ്ങൾക്ക് ശേഷം മകൻ മരിച്ചതോടെ മകന്റെ ഭാര്യ ഫ്ളാറ്റ് വിറ്റ് പൂണെയിലേക്ക് പോയി. അതിനിടെ കയ്യിലെ പണം തീർന്നതോടെ കമല ബെന്നിനെ മുംബൈയിലേക്ക് തിരിച്ചയച്ചു. ഇതിനിടെ പ്രകാശ് നായർ കമലയ്ക്ക് അഭയം നൽകി. കമലാ ബെന്നിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ പ്രകാശ് അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. മൂന്ന് ദിവസം അവിടെ പാർപ്പിച്ച ശേഷം സമീപത്തെ ഒരു വയോധിക മന്ദിരത്തിലേക്ക് മാറ്റി. ഇപ്പോൾ അവിടെയാണ് കമല ബെൻ താമസിക്കുന്നത്. ഇതിന്റെ ചിലവു മുഴുവൻ വഹിക്കുന്നത് പ്രകാശാണ്.

പൂണെയിൽ താമസിക്കുന്ന മകന്റെ ഭാര്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രകാശ് പറഞ്ഞു. അതേസമയം താൻ അമ്മയെ ഒഴിവാക്കിയതല്ലെന്ന് പൂണെയിൽ താമസിക്കുന്ന മകന്റെ ഭാര്യ മുംബൈ മിററിനോട് പ്രതികരിച്ചു. താൻ പൂണെയിലാണ് ജോലി ചെയ്യുന്നത് അതിനാൽ മുംബൈയിൽ നിൽക്കാനാകില്ല. അമ്മ സ്വന്തം ഇഷ്ടപ്രകാരം വയോധിക സദനത്തിൽ പോയതാണെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP