Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കോൺഗ്രസിനെതിരായ പരാമർശം; അസദുദ്ദീൻ ഉവൈസിക്കെതിരെ പെരുമാറ്റചട്ടം ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശശിധർ റെഡ്ഡി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസിക്കെതിരെ പെരുമാറ്റചട്ടം ലംഘിച്ചതിന് നടപടിയെടുക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രിയും തെലങ്കാന കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകോപന സമിതി ചെയർമാനുമായ മാരി ശശീധർ റെഡ്ഡി.

കോൺഗ്രസിനോട് പണം വാങ്ങിക്കോളു പക്ഷെ വോട്ട് തങ്ങൾക്ക് ചെയ്യണമെന്ന ഉവൈസിയുടെ പ്രസ്താവനക്കെതിരെയാണ് ശശീധർ റെഡ്ഡി രംഗത്തെത്തിയത്. ഇതിന്റെ പത്രവാർത്തകളും വീഡിയോ ക്ലിപ്പുകളും സഹിതം അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനും മെമോറാണ്ടം സമർപ്പിച്ചിട്ടുണ്ട്.

ഉവൈസിക്കെതിരെ കേസെടുക്കണമെന്നും നോട്ടീസ് അയക്കണമെന്നും ശശീധർ റെഡ്ഡി ആവശ്യപ്പെട്ടു. ജനുവരി 3 ന് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഉവൈസിയുടെ പരാമർശം.'കോൺഗ്രസ് മതേതരത്വം പ്രസംഗിക്കും പക്ഷെ കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. നിങ്ങളുടെ വോട്ടുകൾ വിവേകത്തോടെ ഉപയോഗിക്കുക. കോൺഗ്രസിൽ ധാരാളം പണമുണ്ട്. അവരിൽ നിന്നും പണം വാങ്ങുക. എന്നാൽ എനിക്ക് വോട്ട് ചെയ്യുക' എന്നായിരുന്നു ഉവൈസിയുടെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP