Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പേരില്ലാത്ത ശത്രുവിനെതിരെയാണോ മോദിയുടെ യുദ്ധം; മോദിയെയും ബിജെപിയെയും പരിഹസിച്ചു ശശി തരൂർ

പേരില്ലാത്ത ശത്രുവിനെതിരെയാണോ മോദിയുടെ യുദ്ധം; മോദിയെയും ബിജെപിയെയും പരിഹസിച്ചു ശശി തരൂർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനും ചൈനയ്ക്കുമെതിരെ യുദ്ധം നയിക്കുമെന്ന ഉത്തർപ്രദേശ് ബിജെപി അധ്യക്ഷന്റെശശി തരൂർ, മോദി, പരിഹാസം പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പേരില്ലാത്ത ശത്രുവിനെതിരെയാണോ പ്രധാനമന്ത്രി യുദ്ധം ചെയ്യാൻ പോകുന്നതെന്നായിരുന്നു ശശി തരൂർ ചോദിച്ചത്.

''ഇത് അതിശയകരമായിരിക്കുന്നു. ആരാണ് നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറിയതെന്ന് പോലും ഇതുവരെ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. അങ്ങനൊരാൾ പേരില്ലാത്ത ഒരു ശത്രുവിനെതിരെ യുദ്ധം നയിക്കാൻ പോകുകയാണ്. അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടി'' ശശി തരൂർ പറഞ്ഞു.

പാക്കിസ്ഥാനും ചൈനയുമായി എന്നാണ് യുദ്ധം ആരംഭിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെന്നായിരുന്നു യു.പി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് പറഞ്ഞത്. ബിജെപി നേതാവിന്റെ പരാമർശം അതിർത്തിയിൽ സംഘർഷാവസ്ഥ രൂപപ്പെടാൻ ഇടയാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ പരാമർശത്തിന്മേലാണ് തരൂരിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP