Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ.എം.എഫ് ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റാറായോ? അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച ചൂണ്ടിക്കാട്ടി ശശി തരൂർ

ഐ.എം.എഫ് ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റാറായോ?  അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച ചൂണ്ടിക്കാട്ടി ശശി തരൂർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യാന്തര നാണയ നിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം വാഷിങ്ടണിൽ നിന്ന് ബെയ്ജിങ്ങിലേക്ക് മാറ്റേണ്ടത് ആസന്നമാണോ എന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചയും ചൈനയുടെ വളർച്ചയും സൂചിപ്പിച്ചു കൊണ്ടാണ് തരൂരിന്റെ ട്വീറ്റ്.

'അന്താരാഷ്ട്ര നാണയ നിധിയുടെ ഉപനിയമങ്ങൾ പ്രകാരം അതിന്റെ ആസ്ഥാനം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയിലായിരിക്കുമെന്ന് വ്യക്തമാക്കുന്നു. 75 വർഷമായി ഇത് അമേരിക്കയിലെ വാഷിങ്ടൺ ഡി.സിയിലാണുള്ളത്. കോവിഡ്19ന് ശേഷം യു.എസും ചൈനീസ് സമ്പദ്വ്യവസ്ഥയും നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, ഐ.എം.എഫിന്റെ ബെയ്ജിങ്ങിലേക്കുള്ള സ്ഥലംമാറ്റം ആസന്നമാണോ?' -തരൂർ ട്വീറ്റ് ചെയ്തു.

ഈ വർഷം വളരുന്ന ഒരേയൊരു സമ്പദ്വ്യവസ്ഥ ചൈനയാണെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. 1.9 ശതമാനത്തിന്റെ വളർച്ചയാണ് പ്രവചിക്കുന്നത്. എന്നാൽ, യു.എസിന്റെ വളർച്ച 4.3 ശതമാനമായി ചുരുങ്ങും. 2021ൽ 8.4 ശതമാനമായി ചൈനയുടെ വളർച്ച ഉയരും. അതേസമയം, അമേരിക്കയുടെ വളർച്ച 3.1 ശതമാനമാവും. ഇത് വെല്ലുവിളിയാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP