Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കിൽ ഡൽഹി കലാപത്തെത്തുടർന്നുള്ള കേസ് പിന്നെ എന്താണ്? ബാബരി വിധിയിൽ പ്രതികരിച്ച് ശശി തരൂർ എംപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെയും ലഖ്നൗവിലെ സിബിഐ. കോടതി വെറുതെ വിട്ടതിനെ വിമർശിച്ച് കോൺഗ്രസ് എംപി.ശശി തരൂർ. അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കുന്നത് കുറ്റമല്ലെങ്കിൽ ഡൽഹി കലാപത്തെത്തുടർന്നുള്ള കേസ് പിന്നെ എന്താണെന്ന് അദ്ദേഹം ചോദിച്ചു. കുറ്റകൃത്യത്തിനായി പ്രേരിപ്പിക്കുന്നത് കുറ്റമല്ലേയെന്നും തരൂർ ആരാഞ്ഞു.

ശശി തരൂരിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകർക്കാൻ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കിൽ ഡൽഹി കലാപത്തെത്തുടർന്നുള്ള കേസ് പിന്നെ എന്താണ്?

ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകർക്കാൻ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു...
ബാബറി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബിജെപി. നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, കല്യാൺസിങ്, ഉമാഭാരതി എന്നിവരുൾപ്പെടെ 32 പ്രതികളെയും വിചാരണക്കോടതി വെറുതേവിട്ടിരുന്നു. പള്ളി പൊളിക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പ്രതികൾക്കെതിരേ വ്യക്തമായ തെളിവ് നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തെളിവായി നൽകിയ വീഡിയോ കാസറ്റിലെ ദൃശ്യങ്ങൾ വ്യക്തമല്ല. ഫൈസാബാദ് മുൻ എംപി.യും വി.എച്ച്.പി. നേതാവുമായ പ്രതി വിനയ് കത്യാറുടെ വീട്ടിൽ നടന്ന യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെങ്കിലും അവിടെ നടന്നത് ഗൂഢാലോചനയാണെന്നതിനു തെളിവില്ല. കെട്ടിച്ചമച്ചതും കേടുവരുത്തിയതുമായ വീഡിയോദൃശ്യങ്ങളാണ് സിബിഐ. നൽകിയത്. ഫോട്ടോകളുടെ നെഗറ്റീവ് നൽകിയിട്ടില്ലെന്നും കോടതി പറഞ്ഞു.

പ്രതികൾക്ക് നേരിട്ടോ അല്ലാതെയോ അതിൽ ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സമൂഹവിരുദ്ധരാണ് പള്ളി പൊളിച്ചത്. അകത്ത് രാമവിഗ്രഹമിരിക്കുന്നതിനാൽ പൊളിക്കുന്നത് തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നും ജഡ്ജി സുരേന്ദർ കുമാർ യാദവ് 2,300 പേജുള്ള വിധിന്യായത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP