Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെയാക്കണം സർക്കാർ പദ്ധതികൾ; കേന്ദ്രസർക്കാർ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു എന്നും ശശി തരൂർ

ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെയാക്കണം സർക്കാർ പദ്ധതികൾ; കേന്ദ്രസർക്കാർ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു എന്നും ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ. ഇപ്പോൾ നടക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണെന്നും ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പദ്ധതികളുടെ പേരുകൾ ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്നുംഅദ്ദേഹം പരിഹസിച്ചു.

സ്‌കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ എന്നിങ്ങനെ പല പദ്ധതികൾക്കുവേണ്ടിയും പല പ്രചാരണങ്ങളും നടന്നു. എന്നാൽ സ്റ്റാൻഡ് അപ് ഇന്ത്യയ്ക്കു വേണ്ടി ഇവിടെ ആരും മിണ്ടിയില്ല. കാരണം, സ്റ്റാൻഡ് അപ് കൊമേഡിയന്മാർക്ക് വിലക്ക് ഏർപ്പെടുത്തുന്ന തിരക്കിലായിരുന്നു നിങ്ങൾ, കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത് പരാമർശിച്ച് തരൂർ പറഞ്ഞു.

370-ാം അനുച്ഛേദം റദ്ദാക്കിയതിനോടനുബന്ധിച്ച് ജമ്മു കശ്മീരിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ സംബന്ധിച്ചും തരൂർ വിമർശനമുന്നയിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള ധാർമിക ഉത്തരവാദിത്വം കൈയൊഴിയുകയാണ് സർക്കാർ ചെയ്തതെന്ന് തരൂർ പറഞ്ഞു. 1947ൽ ഇന്ത്യയുടെ മണ്ണ് വിഭജിക്കപ്പെടുന്നതിന് നാം സാക്ഷ്യംവഹിച്ചു. 2020ൽ കേന്ദ്രസർക്കാർ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു. ഹിന്ദു-മുസ്ലിം, ഞങ്ങൾ-നിങ്ങൾ എന്നിങ്ങനെ രാജ്യത്തെ വിഭജിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നന്ന് തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP