Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പവാർ സ്വമേധയാ ഹാജരാകും എന്ന് പ്രഖ്യാപിച്ചതോടെ കനത്ത സുരക്ഷയിൽ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് എൻസിപി പ്രവർത്തകരുടെ പ്രതിഷേധത്തെ ചെറുക്കാൻ; പവാറിനെ തടയാനൊരുങ്ങി പൊലീസും

പവാർ സ്വമേധയാ ഹാജരാകും എന്ന് പ്രഖ്യാപിച്ചതോടെ കനത്ത സുരക്ഷയിൽ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് എൻസിപി പ്രവർത്തകരുടെ പ്രതിഷേധത്തെ ചെറുക്കാൻ; പവാറിനെ തടയാനൊരുങ്ങി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസിൽ എൻസിപി നേതാവ് ശരത് പവാർ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ സ്വയം ഹാജരാകും എന്ന് പ്രഖ്യാപിച്ചതോടെ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എൻസിപി പ്രവർത്തകർ തടിച്ചുകൂടാനുള്ള സാഹചര്യം പരിഗണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് ഓഫീസും പരിസര പ്രദേശങ്ങളും.

ശരദ് പവാർ ഇന്ന് മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ഹാജരാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റിൽ നിന്നും നോട്ടീസ് ലഭിച്ചില്ലെന്നും സ്വന്തംനിലയ്ക്ക് ഹാജരാകുകയാണെന്നും പവാർ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാകും പവാർ ഹാജരാകുക.പവാറിനും മറ്റ് മുതിർന്ന നേതാക്കൾക്കും എതിരെ കേസ് എടുത്തതിനു പിന്നാലെ മുംബൈയിൽ ഇ ഡി ഓഫിസിനു മുൻപിൽ തുടർച്ചയായി എൻസിപി പ്രവർത്തകർ പ്രതിഷേധ പരിപടികൾ സംഘടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പവാറിനെ പൊലീസ് തടഞ്ഞേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ അഴിമതികേസുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാരവാഹികളായ അജിത്ത് പവാറിനും മറ്റുള്ള എൻസിപി നേതാക്കൾക്കുമെതിരെ നേരത്തെ ബോംബെ ഹൈക്കോടതിയുടെ നിർദേശ പ്രകാരം മഹാരാഷ്ട്രാ പൊലീസ് കേസെടുത്തിരുന്നു. 2007- 2011 കാലത്ത് ബാങ്കിന് 1000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.പ്രാഥമികമായ അന്വേഷണമോ പരിശോധനയോ നടത്താതെയാണ് പല വായ്പകളും ബാങ്ക് അനുവദിച്ചതെന്നും ആരോപണമുണ്ട്.

വൻ തുകയുടെ വായ്പകൾ പലതും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾക്കാണ് കിട്ടിയതെന്നും പറയുന്നു. താൻ ബോർഡ് അംഗം കൂടിയല്ല പിന്നെ തനിക്കെതിരേ കേസെടുത്തതെന്തിനാണെന്നാണ് ശരത് പവാർ വാർത്തയോട് പ്രതികരിച്ചത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നിൽക്കേയാണ് കോൺഗ്രസ് സഖ്യകക്ഷിയായ എൻസിപിയുടെ പ്രമുഖ നേതാക്കൾ കേസിൽപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP