Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസിനെ ഞെട്ടിച്ച് ശരദ് പവാർ; പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിയെക്കാൾ യോഗ്യർ മൂന്നുപേരെന്ന് പ്രഖ്യാപനം; മമത ബാനർജിയെയും ചന്ദ്രബാബു നായിഡുവിനെയും മായാവതിയെയും ഉയർത്തിക്കാട്ടിയ എൻസിപി നേതാവിന്റെ വാക്കുകളിൽ അതൃപ്തിയോടെ കോൺഗ്രസ്

കോൺഗ്രസിനെ ഞെട്ടിച്ച് ശരദ് പവാർ; പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിയെക്കാൾ യോഗ്യർ മൂന്നുപേരെന്ന് പ്രഖ്യാപനം; മമത ബാനർജിയെയും ചന്ദ്രബാബു നായിഡുവിനെയും മായാവതിയെയും ഉയർത്തിക്കാട്ടിയ എൻസിപി നേതാവിന്റെ വാക്കുകളിൽ അതൃപ്തിയോടെ കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തിയാൽ രാഹുൽ ഗാന്ധിയേക്കാൾ പ്രധാനമന്ത്രിയാകാൻ യോഗ്യത ഉള്ളവർ ഉണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബി.എസ്‌പി നേതാവ് മായാവതി എന്നിവരെ പരാമർശിച്ചു കൊണ്ടാണ് പവാർ രംഗത്തുവന്നത്.

രാഹുൽഗാന്ധിയേക്കാൾ യോഗ്യരാണെന്ന് പവാർ പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പവാറിന്റെ പരാമർശം. തനിക്ക് പ്രധാനമന്ത്രിയാകാൻ മോഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രധാനമന്ത്രി ആരാകണം എന്ന കാര്യത്തിലുള്ള ചർച്ചകൾക്ക് സാദ്ധ്യതയുള്ളൂവെന്ന് പവാർ പറഞ്ഞു. അത് തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കുമ്പോഴുള്ള പവാറിന്റെ പരാമർശം രാഷ്ട്രീയമായി പുതിയ ചർച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP