Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനങ്ങളെ വിമർശിച്ചത് പരസ്യമായി; ഷാമിക രവിയും രതിൻ റോയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്നും പുറത്ത്

കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനങ്ങളെ വിമർശിച്ചത് പരസ്യമായി; ഷാമിക രവിയും രതിൻ റോയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്നും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽനിന്ന് ഷാമിക രവിയേയും രതിൻ റോയിയേയും പുറത്താക്കി. ഇരുവരും ധനമന്ത്രാലയത്തിന്റെ തീരുമാനങ്ങൾക്കെതിരെ വിമർശനമുന്നയിച്ചിരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം സമിതി പുനഃസംഘടിപ്പിച്ചപ്പോൾ ഇരുവരുടെയും സ്ഥാനം തെറിച്ചത്.

കേന്ദ്ര ബജറ്റിലെ ചില പ്രഖ്യാപനങ്ങൾ ഉൾപ്പെടെ ധനകാര്യ മന്ത്രാലയത്തിന്റെ പല തീരുമാനങ്ങളെയും ഷാമിക രവിയും രതിൻ റോയും വിമർശിച്ചിരുന്നു. അടുത്തിടെ ഇ-സിഗരറ്റുകൾ നിരോധിച്ചതിനെതിരെയും ഷാമിക രവി ട്വീറ്റ് ചെയ്തിരുന്നു. പുകയില ഉത്പന്നങ്ങൾ നിലനിർത്തി ഇ-സിഗരറ്റുകൾ മാത്രം നിരോധിച്ച തീരുമാനത്തിന് പിന്നിൽ ആരോഗ്യസംരക്ഷണമാണോ അതോ സാമ്പത്തികകാര്യങ്ങളാണോ എന്നായിരുന്നു അവരുടെ ചോദ്യം.

പുതിയ സമിതിയുടെ ചെയർമാനായി ബിബേക് ദേബ്റോയും മെമ്പർ സെക്രട്ടറിയായി രത്തൻ പി വാതലും ഇടക്കാല അംഗമായി അഷിമ ഗോയലും തുടരും. സമിതിയിലെ പുതിയ ഇടക്കാല അംഗമായി ജെപി മോർഗനിലെ സാമ്പത്തിക വിദഗ്ധൻ സാജ്ജിദ് ചിനോയിയെ നിയമിച്ചു. സെപ്റ്റംബർ 26 മുതൽ നിലവിൽവന്ന പുതിയ സമിതിയുടെ കാലാവധി രണ്ടുവർഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP