Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല നടത്തിയതിൽ തനിക്ക് ഒരു പശ്ചാത്താപവുമില്ല; ജയിലിൽ നിന്നും ഇസ്ലാം വിരുദ്ധ വീഡിയോയുമായി രജസ്ഥാനിൽ യുവാവിനെ പച്ചയ്ക്ക് കത്തിച്ചു കൊന്ന ശംഭുലാൽ

കൊല നടത്തിയതിൽ തനിക്ക് ഒരു പശ്ചാത്താപവുമില്ല; ജയിലിൽ നിന്നും ഇസ്ലാം വിരുദ്ധ വീഡിയോയുമായി രജസ്ഥാനിൽ യുവാവിനെ പച്ചയ്ക്ക് കത്തിച്ചു കൊന്ന ശംഭുലാൽ

ജോധ്പുർ: രാജസ്ഥാനിൽ യുവാവിനെ വെട്ടി വീഴ്‌ത്തിയ ശേഷം പച്ചയ്ക്ക് കത്തിച്ചു കൊന്ന സംഭവം അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ കൊലപാതകത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊലപാതകത്തിന് പിന്നാലെ ശംഭുലാൽ എന്ന കൊലപാതകിയെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

ജയിലിൽ കഴിയുന്ന ഇയാൾ ഇപ്പോൾ ഇസ്ലാം വിരുദ്ധ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ്. കൊപാതകം നടത്തിയതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും ഇയാൾ ജയിലിൽ നിന്നും ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നു. ഇസ്ലാമിനെതിരെ സംസാരിക്കുന്ന മിനുട്ടുകളോളം നീണ്ട സ്വന്തം വീഡിയോയാണ് ഇയാൾ ജയിലിനുള്ളിൽ വെച്ച് ചിത്രീകരിച്ച് പുറത്ത് വിട്ടിരിക്കുന്നത്.

സഹോദരിയെ പ്രണയിച്ചിരുന്ന ഇസ്ലാം മത വിശ്വാസിയാ അഫറാസുൽ ഖാനെന്ന കൂലിപ്പണിക്കാരനെ കഴിഞ്ഞ വർഷം ഡിസംബറിലാണ് ശംഭുലാൽ വെട്ടി വീഴ്‌ത്തിയ ശേഷം കൊലപ്പെടുത്തിയത്. മുൻകൂട്ടി തയ്യാറാക്കിയ ഈ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അഫ്രസൂലിനെ മഴു ഉപയോഗിച്ച് വെട്ടി നിലത്തു വീഴ്‌ത്തുകയും പച്ചയ്ക്ക് തീകൊളുത്തുകയുമായിരുന്നു ശംഭുലാൽ ചെയ്തത്. ആക്രമത്തിൽ നിലത്തുവീണ അഫ്രസുൽ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് കൊലപാതകി വീഡിയോയിൽ സംസാരിക്കുന്നുമുണ്ട്.

ഈ കേസിൽ ജയിലിൽ കഴിയവെയാണ് വർഗ്ഗീയ വിദ്വേഷം പരത്തുന്ന പുതിയ വീഡിയോ ജോധ്പുരിലെ ജയിലിനുള്ളിൽ വെച്ച് ചിട്ടപ്പെടുത്തി ഇയാൾ പ്രചരിപ്പിക്കുന്നത്.

സഹതടവുകാരന്റെ അടുത്ത് നിന്ന് താൻ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും , തന്നെ കൊല്ലാൻ ജയിലിൽ കടന്നു കൂടിയ ജിഹാദിയാണയാൾ എന്ന് സംശയിക്കുന്നതായും റെഗാർ വീഡിയോയിൽ പറയുന്നു. ജാക്കറ്റും ഇയർഫോണും ധരിച്ചാണ് ഇയാൾ വീഡിയോയിൽ സംസാരിക്കുന്നത്.

എഴുതി തയ്യാറാക്കിയ കുറിപ്പാണ് റെഗാർ വീഡിയോയിൽ വായിക്കുന്നത്. കൊല നടത്തിയതിൽ തനിക്ക് പശ്ചാത്താപമൊന്നുമില്ലെന്നും ഇയാൾ വീഡിയോയിലൂടെ വ്യക്തമായി പറയുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP