Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

'ലേഡീസ് നോട്ട് അലൗഡി'ന്റെ സെൻസറിംഗിനായി ആവശ്യപ്പെടുന്നത് കൈക്കൂലി; താൻ നിർമ്മിച്ച ചിത്രം എന്നതാണോ പ്രശ്‌നം എന്ന് ഷക്കീല

'ലേഡീസ് നോട്ട് അലൗഡി'ന്റെ സെൻസറിംഗിനായി ആവശ്യപ്പെടുന്നത് കൈക്കൂലി; താൻ നിർമ്മിച്ച ചിത്രം എന്നതാണോ പ്രശ്‌നം എന്ന് ഷക്കീല

മറുനാടൻ മലയാളി ബ്യൂറോ

സെൻസർ ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷക്കീല രംഗത്ത്. താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗിന് കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ചാണ് ഷക്കീല സെൻസർ ബോർഡിനെതിരെ രംഗത്തെത്തിയത്. താൻ നിർമ്മിക്കുന്ന 'ലേഡീസ് നോട്ട് അലൗഡ്' എന്ന ചിത്രം രണ്ട് തവണയും സെൻസർ ബോർഡ് നിരസിച്ചതിനെ തുടർന്നാണ് ഷക്കീല പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

''കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാനല്ല അഡൽറ്റ് കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സെൻസർ ചെയ്യാനായി ഇപ്പോൾ കൈക്കൂലി വേണമെന്നാണ് ആവശ്യം. ചിത്രം രണ്ട് തവണ നിരസിച്ചു. ഞാൻ നിശബ്ദമായിരിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാം ഞാൻ റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്'' എന്ന് ഷക്കീല തുറന്നുപറഞ്ഞു. ചിത്രം സെൻസർ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ടതായുള്ള ഗുരുതര ആരോപണങ്ങളുമായാണ് ഷക്കീല രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

''പലരോടും കടം വാങ്ങിയാണ് ഈ ചിത്രം എടുത്തത്. ഈ വിഭാഗത്തിൽപ്പെടുന്ന പല ചിത്രങ്ങളും മുമ്പ് സെൻസർ ചെയ്തിട്ടുണ്ട്. പിന്നെ ഈ ചിത്രത്തിനോട് മാത്രം എന്താണ് പ്രശ്നം? എന്റെ പേര് ഇതിൽ വന്നതു കൊണ്ടാണോ?'' എന്നും ഷക്കീല ചോദ്യം ചെയ്തു. ലേഡീസ് നോട്ട് അലൗഡിന്റെ ട്രെയിലർ നേരത്തെ റിലീസ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP