Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷഹീൻബാഗിൽ വെടിയുതിർത്തയാളിന് ജാമ്യം അനുവദിച്ച് ഡൽഹി സാകേത് കോടതി; കോടതിയുടെ നടപടി കപിൽ ഗുജ്ജാറിന് ജാമ്യം നൽകരുതെന്ന പൊലീസ് വാദം മുഖവിലക്കെടുക്കാതെ

ഷഹീൻബാഗിൽ വെടിയുതിർത്തയാളിന് ജാമ്യം അനുവദിച്ച് ഡൽഹി സാകേത് കോടതി; കോടതിയുടെ നടപടി കപിൽ ഗുജ്ജാറിന് ജാമ്യം നൽകരുതെന്ന പൊലീസ് വാദം മുഖവിലക്കെടുക്കാതെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നടക്കുന്ന ഷഹീൻബാഗിൽ വെടിവെപ്പ് നടത്തിയ ആളിന് ജാമ്യം അനുവദിച്ച് ഡൽഹി സാകേത് കോടതി. വെടിയുതിർത്ത കപിൽ ഗുജ്ജാറിന് ജാമ്യം നൽകുന്നതിനെ ഡൽഹി പൊലീസ് എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഡൽഹി-നോയിഡ അതിർത്തിയിലെ ദല്ലുപുര സ്വദേശിയാണ് കപിൽ.

ഫെബ്രുവരി ഒന്നിനാണ് കപിൽ ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായി ആകാശത്തേക്ക് വെടി വെച്ചത്. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഇയാൾ വെടിവെച്ചത്. കപിൽ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്നായിരുന്നു പൊലീസ് വാദം. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ എഎപി നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രം ശ്രദ്ധയിൽപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. അച്ഛനും കൂട്ടുകാർക്കുമൊപ്പം കഴിഞ്ഞ വർഷമാണ് ഇയാൾ എഎപിയിൽ അംഗത്വമെടുത്തതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പൊലീസിന്റെ വാദം തള്ളി കപിലിന്റെ അച്ചനും സഹോദരനും രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP