Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ സമരക്കാർ; ഷാഹീൻബാഗിൽ നിന്ന് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ നീക്കിയത് ബല പ്രയോ​ഗത്തിലൂടെ; സമരക്കാരെ ഒഴിപ്പിച്ചത് 101 ദിവസത്തിന് ശേഷം; ജാഫറാബാദ്, തുർക്മാൻ ഗേറ്റ് എന്നിവിടങ്ങളിലും സമരം അവസാനിച്ചു

കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ സമരക്കാർ; ഷാഹീൻബാഗിൽ നിന്ന് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ നീക്കിയത് ബല പ്രയോ​ഗത്തിലൂടെ; സമരക്കാരെ ഒഴിപ്പിച്ചത് 101 ദിവസത്തിന് ശേഷം; ജാഫറാബാദ്, തുർക്മാൻ ഗേറ്റ് എന്നിവിടങ്ങളിലും സമരം അവസാനിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഷാഹീൻബാഗിൽ നിന്ന് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ നീക്കം ചെയ്തു. തുടർച്ചയായ 101 ദിവസത്തെ സമരത്തിന് ശേഷമാണ് ഷാഹീൻബാഗ് പ്രതിഷേധക്കാരെ സർക്കാർ ഒഴിപ്പിച്ചത്. കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡൽഹി പൂർണ്ണമായും അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ബലം പ്രയോ​ഗിച്ചാണ് ഡൽഹി പൊലീസ് സമരക്കാരെ ഒഴിപ്പിച്ചത്. പ്രതിഷേധം തുടരുകയായിരുന്ന ജാഫറാബാദ്, തുർക്മാൻ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നും ഇന്ന് രാവിലെ സമരക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴു മണിയോടെ പൊലീസ് ഷാഹീൻബാഗിലെത്തി പ്രതിഷേധക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധക്കാർ ഇതിന് തയ്യാറാകാതിരുന്നതോടെ ബലംപ്രയോഗം നടത്തിയാണ്‌ ഒഴിപ്പിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരുടക്കം ഒമ്പതു പേര് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ടു ദിവസം മുമ്പാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിലുടനീളം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. മുപ്പതോളം പേരിൽ ഡൽഹിയിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ പ്രതിഷേധ സ്ഥലം വൃത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP