Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇരട്ട വേഷത്തിൽ തകർക്കാൻ കിങ് ഖാൻ; അറ്റിലിയുടെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് ഖാനൊപ്പം; ആശംസ അറിയിച്ച് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തമിഴിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്‌ലി. ആര്യ, നയൻതാര, നസ്രിയ, ജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ രാജാ റാണിയിലൂടെയാണ് അറ്റ്‌ലി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. രാജാ റാണിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ തെരി, മെർസൽ, ബിഗിൽ എന്നീ മൂന്ന് ബ്ലോക്‌ബസ്റ്ററുകൾ കൂടി അറ്റ്‌ലി തമിഴകത്തിന് സമ്മാനിച്ചു. അറ്റ്‌ലി ബോളിവുഡിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുകയാണെന്നതാണ് ഇപ്പോഴത്തെ പുതിയ വാർത്ത.

ബോളിവുഡിന്റെ കിങ്ങ് ഖാൻ ഷാരൂഖിനൊപ്പമാണ് അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് റിപ്പോർട്ടുകൾ. സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റ് ആണ് നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് എത്തുക എന്നതാണ് പുതിയ വാർത്ത. ഇൻവെസ്റ്റി?ഗേഷൻ ഓഫീസറായും കൊടും ക്രിമിനലുമായാണ് ഷാരൂഖ് എത്തുക എന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുക എന്നും റിപ്പോർട്ടുകൾ പറയുന്നു.

യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാൻ, രാജ്കുമാർ ഹിറാനി ചിത്രം എന്നിവയാണ് ഷാരൂഖിന്റെ പുതിയ ചിത്രങ്ങൾ. ഇതിന് ശേഷമാകും അറ്റ്‌ലിയുടെ ചിത്രം താരം കരാർ ചെയ്യുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP