Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാരൂഖ് ഖാനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച് ഹാഫിസ് സഈദ്; വിവേചനം അനുഭവിക്കുന്ന മറ്റ് മുസ്‌ലിംങ്ങൾക്കും പാക്കിസ്ഥാനിലേക്ക് വരാമെന്ന് ഭീകര നേതാവ്

ഷാരൂഖ് ഖാനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച് ഹാഫിസ് സഈദ്; വിവേചനം അനുഭവിക്കുന്ന മറ്റ് മുസ്‌ലിംങ്ങൾക്കും പാക്കിസ്ഥാനിലേക്ക് വരാമെന്ന് ഭീകര നേതാവ്

ഇസ്‌ലാമാബബാദ്: ഇന്ത്യയിൽ അസഹിഷ്ണുത വർദ്ധിച്ച് വരുന്നുവെന്ന പരാമർശങ്ങളുടെ പേരിൽ സാധ്വി പ്രാചി അടക്കമുള്ള സംഘപരിവാർ നേതാക്കളുടെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ബോളിവുഡ് താരം ഷാരൂഖാന് പാക്കിസ്ഥാനിലേക്ക് ക്ഷണം. ഷാരൂഖ് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് അഭിപ്രായപ്പെട്ട സാധ്വി പ്രാചിക്ക് മറുപടി എന്നോണമാണ് പാക് ഭീകരസംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ നേതാവ് ഹാഫിസ് സഈദ് ഖാനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചത്.

ട്വിറ്ററിലൂടെയാണ് ഷാരൂഖിന് ഹാഫിസ് സഈദിന്റെ ക്ഷണം. ഷാരൂഖിന് മാത്രമല്ല ഇന്ത്യയിൽ വിവേചനം അനുഭവിക്കുന്ന മറ്റ് മുസ്‌ലിംങ്ങൾക്കും പാക്കിസ്ഥാനിലേക്ക് വരാമെന്നാണ് ഹാഫിസ് സഈദ് പറഞ്ഞിരിക്കുന്നത്. 2013ലും ഷാരൂഖിനെ ഹാഫിസ് സഈദ് ഇന്ത്യയിലേക്ക ക്ഷണിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദ് നയിക്കുന്ന ജമാഅത്തുദ്ദഅ്‌വ ലഷ്‌കറെ ത്വയ്ബയുടെ പോഷക സംഘടനയാണെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സമ്മതിച്ചിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകരുതെന്ന് പാക് മാദ്ധ്യമങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ലഷ്‌കറെ ത്വയ്ബ, ഇൻസാനിയത് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്കും പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയിരുന്നു.

ഹാഫിസ് സഈദിനെ 2008ൽ കൊടും കുറ്റവാളിയായി യു.എൻ പ്രഖ്യാപിച്ചിരുന്നു. 10 മില്ല്യൺ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP