Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ബിജെപി യുവനേതാവ് പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി; പൊലീസ് കേസെടുത്തു; ആശിഷ് ഗൗഡനെതിരെ പരാതി ഉയർന്നത് തെലങ്കാനയിൽ കൂട്ടബലാത്സംഗം ചെയ്തു കന്ന പെൺകുട്ടിക്ക് നീതി ലഭിക്കാൻ പ്രക്ഷോഭം നയിച്ചതിന് പിന്നാലെ

ബിജെപി യുവനേതാവ് പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി; പൊലീസ് കേസെടുത്തു; ആശിഷ് ഗൗഡനെതിരെ പരാതി ഉയർന്നത് തെലങ്കാനയിൽ കൂട്ടബലാത്സംഗം ചെയ്തു കന്ന പെൺകുട്ടിക്ക് നീതി ലഭിക്കാൻ പ്രക്ഷോഭം നയിച്ചതിന് പിന്നാലെ

സ്വന്തം ലേഖകൻ

ഹൈദരബാദ്: ഹൈദരബാദിലെ യുവനേതാവും ഭാരതീയ ജനതാ യുവമോർച്ചാ നേതാവുമായ ആശിഷ് ഗൗഡിനെതിരെ പീഡന ആരോപണം. മോഡലായ യുവതിയാണ് പീഡന ആരോപണം ഉന്നയിച്ചു രംഗത്തുവന്നത്. മുൻ എംഎ‍ൽഎ നന്ദേശ്വർ ഗൗഡിന്റെ മകനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെലങ്കാനയിൽ കൂട്ടമാനഭംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച വ്യക്തിയാണ് ആശിഷ് ഗൗഡ്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.ഹൈദരബാദിലെ ഒരു പബ്ബിൽവച്ചാണ് മോഡലിനെ ഉപദ്രവിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഈ സമയത്ത് യുവനേതാവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു.വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദിന് സമീപം വനിതാ ഡോക്ടർ ബലാത്സംഗത്തിന് പിന്നാലെ ക്രൂരമായി കൊല്ലപ്പെട്ടത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP