Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരേ വേദികളിൽ പങ്കെടുത്ത ധൈര്യത്തിൽ കൂടെ ചെന്നു; ടെലിവിഷൻ നടിയെ ഹോട്ടൽമുറിയിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് ജൂനിയർ ആർട്ടിസ്റ്റ്; ഗർഭിണിയായതോടെ മാനക്കേടായ നടി തന്നെ വിവാഹം കഴിക്കാനും ആവശ്യപ്പെട്ടു; വിവാഹം നിരസിച്ച് ജൂനിയർ ആർട്ടിസ്റ്റ് മുങ്ങിയതോടെ പൊലീസിൽ പരാതിയുമായി നടി

ഒരേ വേദികളിൽ പങ്കെടുത്ത ധൈര്യത്തിൽ കൂടെ ചെന്നു; ടെലിവിഷൻ നടിയെ ഹോട്ടൽമുറിയിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് ജൂനിയർ ആർട്ടിസ്റ്റ്; ഗർഭിണിയായതോടെ മാനക്കേടായ നടി തന്നെ വിവാഹം കഴിക്കാനും ആവശ്യപ്പെട്ടു; വിവാഹം നിരസിച്ച് ജൂനിയർ ആർട്ടിസ്റ്റ് മുങ്ങിയതോടെ പൊലീസിൽ പരാതിയുമായി നടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രമുഖ ടെലിവിഷൻ നടിയെ ഹോട്ടൽ മുറിയിൽ മയക്കുരുന്ന് നൽകി പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ തടിതപ്പിയ ജൂനിയർ ആർട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി നടി. മുബൈയിലെ ടെലിവിഷൻ നടിയാണ് ജുനിയർ ആർടിസ്റ്റിന്റെ പീഡനത്തിന് ഇരയായി ഗർഭിണിയായത്.

ഹരിയാനയിലെ യമുനനഗറിൽ നിന്നുള്ള ജൂനിയർ ആർടിസ്റ്റ് ഒളിവിലാണ്. വിവിധ ഷോകളിൽ പങ്കെടുത്തിട്ടുള്ള മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന നടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. വിവിധ ഷോകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രതിയുടെ കുടുംബത്തിന് എല്ലാം അറിയാമെന്നും ജൂനിയർ ആർടിസ്റ്റിന് പിന്തുണ നൽകുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും നടി ആരോപിക്കുന്നു.

ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരും സുഹൃത്തുക്കളായിരുന്നു.ഹോട്ടൽ മുറിയിൽ വച്ചു മയക്കുമരുന്ന് നൽകി മയക്കി കിടത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാൽ അയാൾ ഈ ആവശ്യം തള്ളിയതായി നടി ആരോപിക്കുന്നു.മുംബൈയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾഉടലെടുക്കുന്നതിന് മുൻപ് പരസ്പരം നല്ല സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഹോട്ടൽ മുറിയിൽ വച്ചു മയക്കുമരുന്ന് നൽകി മയക്കി കിടത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തന്നെ വിവാഹം കഴിക്കാൻ ജൂനിയർ ആർടിസ്റ്റിനെ നിർബന്ധിച്ചിരുന്നു. എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ഈ ആവശ്യം തള്ളിയതായി നടി ആരോപിക്കുന്നു. പ്രതി ഒളിവിൽ പോയതിന് പിന്നാലെയാണ് യുവതി യമുനനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.മുംബൈയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് മുൻപ് പരസ്പരം നല്ല സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP