Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴ് വർഷത്തിലേറെയായി തുടരുന്ന ലൈംഗിക പീഡനം; കുളിമുറിയിൽ അതിക്രമിച്ച് കയറി പീഡനവും; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന ഭയവും; പെൺമക്കളെ കാലങ്ങളായി പീഡിപ്പിച്ച് ക്രൂരനായ അച്ഛൻ; ഒടുവിൽ അറസ്റ്റും

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഏഴ് വർഷത്തിലേറെയായി പിതാവ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി രണ്ട് പെൺകുട്ടികൾ രംഗത്ത്. 21 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് രംഗത്തുവന്നത്. ചത്തീസ്ഗഡിലാണ് സംഭവം.

രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും പിതാവും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അമ്മ ഏഴ് വർഷം മുമ്പ വീട്ടിൽ നിന്നും പോയി. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പെൺകുട്ടികളുടെ സഹോദരൻ അഭയം തേടി വനിതാ ഹെൽപ്പ് ലൈനിൽ വിളിക്കുന്നത്. തുടർന്ന് പെൺകുട്ടികളുമായി വനിതാ ഹെൽപ്പ് ലൈൻ പ്രവർത്തകർ സംസാരിച്ചു.

തുടർന്ന് പൊലീസ് എല്ലാ കുട്ടികൾക്കും കൗൺസിലിങ് നൽകി. അപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറംലോകം അറിയുന്നത്. പിതാവ് തങ്ങളുടെ കുളിമുറിയിൽ പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നു എന്ന് പെൺകുട്ടികൾ പൊലീസിൽ മൊഴി നൽകി. അച്ഛൻ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെൺകുട്ടികൾക്ക് പരസ്പരം അറിയാമായിരുന്നു. എന്നാൽ അച്ഛനെ പേടിച്ച് കുട്ടികൾ വിവരം പുറത്തുപറഞ്ഞിരുന്നില്ല.
ഐപിസി, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP