Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

പള്ളിയെ മറയാക്കി പെൺവാണിഭം; മേൽനോട്ടക്കാരൻ കാലെ ബാബ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലകനൗ : ലക്നൗവിൽ ജമാ മസറിനെ മറയാക്കി പെൺവാണിഭം നടത്തിയ പള്ളി മേൽനാട്ടക്കാരൻ പിടിയിൽ. കാലെ ബാബ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിവിധ തരം ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയ്ക്കായി എത്തുന്ന സ്ത്രീകളെ ഇയാൾ ചൂഷണം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജമാ മസറിൽ സംശയാസ്പദമായ രീതിയിൽ ചില കാര്യങ്ങൾ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിന്റെ ഭാഗമായി പള്ളിയുടെ സമീപത്തുള്ള മുറിയിൽ നടത്തിയ പരിശോധനയിലാണ് ഒരു പുരുഷനെയും സ്ത്രീയെയും മോശമായ രീതിയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ നാട്ടുകാർ കാലെ ബാബെയെ പിടികൂടി പൊലീസിന് കൈമാറി. വന്ധ്യത, രക്താർബുദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന സ്ത്രീകളെ താൻ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് കാലെ ബാബ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP