Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നിവർ ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടും; തമിഴ്‌നാട്ടിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

നിവർ ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടും; തമിഴ്‌നാട്ടിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘നിവർ’ ചുഴലിക്കാറ്റായി രൂപപ്പെട്ടതോടെ ആശങ്കയോടെ ദക്ഷിണേന്ത്യ. നിവർ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തീരദേശത്ത് ആഞ്ഞടിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

നിവർ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകിട്ടോടെ തീരത്തടുക്കുമെന്നാണു കരുതുന്നത്. 60 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയ്ക്കുള്ള തീരത്തായിരിക്കും കാറ്റ് രൂക്ഷമാകുക. തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ളതിനാൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. തീരദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP