Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇപ്പോഴും ബിജെപി നേതാക്കൾ താനുമായി ബന്ധപ്പെടുന്നുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കമൽനാഥ്; മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കാര്യങ്ങൾ ഉടൻ വ്യക്തമാകുമെന്നും മുൻ മധ്യപ്ര​ദേശ് മുഖ്യമന്ത്രി

ഇപ്പോഴും ബിജെപി നേതാക്കൾ താനുമായി ബന്ധപ്പെടുന്നുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കമൽനാഥ്; മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കാര്യങ്ങൾ ഉടൻ വ്യക്തമാകുമെന്നും മുൻ മധ്യപ്ര​ദേശ് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കൊവിഡ് കാലത്തും മധ്യപ്രദേശിൽ രാഷ്ട്രീയ ചരടുവലികൾ സജീവമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. നിരവധി ബിജെപി നേതാക്കൾ ഇപ്പോഴും തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് കമൽനാഥ് അവകാശപ്പെട്ടു. ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ നേതൃത്വം നൽകുന്ന സംസ്ഥാനത്തെ നിലവിലുള്ള സർക്കാരിന് അക്കാര്യം ഉടൻ വ്യക്തമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോൺഫറൻസിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കമൽനാഥിന്റെ പുതിയ വെളിപ്പെടുത്തൽ.

കഴിഞ്ഞ മാർച്ച് 20 ന് നിയമസഭയിൽ നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് കമൽനാഥിന് രാജി വെക്കേണ്ടിവന്നത്. മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 20 എംഎൽഎമാർക്കൊപ്പം ബിജെപിയിലേക്ക് പോയതോടെ കമൽനാഥ് സർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലായിരുന്നു രാജി.

തൊട്ടുപിന്നാലെ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം ബിജെപിയിലെയും കോൺഗ്രസിലെയും വിമതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് ഇരു ക്യാമ്പുകളും അവകാശപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായതിന് പിന്നാലെ ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെതിരെ വിമർശവുമായി കമൽനാഥ് രംഗത്തെത്തിയിരുന്നു. മന്ത്രിമാരില്ലാതെ സർക്കാർ പ്രവർത്തിക്കുന്നുവെന്ന വിമർശമാണ് അദ്ദേഹം ആദ്യം ഉന്നയിച്ചത്. പിന്നാലെ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുകയും അവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറസ് ബാധ നേരിടുന്നതിനുള്ള ചുമതലകൾ നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP