Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനധികൃതമായി എത്തി ഇന്ത്യയിൽ നടത്തിയത് മീനെണ്ണ വ്യാപാരം; മതിയായ യാത്രാ രേഖകളില്ലാത്തതിന്റെ പേരിൽ ഏഴ് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

അനധികൃതമായി എത്തി ഇന്ത്യയിൽ നടത്തിയത് മീനെണ്ണ വ്യാപാരം; മതിയായ യാത്രാ രേഖകളില്ലാത്തതിന്റെ പേരിൽ ഏഴ് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഝാൻസി: മതിയായ രേഖകളില്ലാത്ത ഏഴ് ബംഗ്ലാദേശ് പൗരന്മാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. മമൂൻ ഷെയ്ഖ്, മിലൻ ഷെയ്ഖ്, അസ്ലം ഷെയ്ഖ്, ഫലൻ ഷെയ്ഖ്, സിജർ ഷെയ്ഖ്, മുകുൾ ഷെയ്ഖ്, മോനു വൈദ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ താമസിക്കുന്ന ഇവർ ധാക്ക സ്വദേശികളാണ്. ബബിനയിലെ ബസ് സ്റ്റാൻഡിൽ നടന്ന പതിവ് പരിശോധനക്കിടയിലാണ് പൊലീസ് ഇവരെ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മതിയായ രേഖകളില്ലാതയാണ് ഇവർ ഇവിടെ കഴിയുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇന്ത്യയിൽ താമസിക്കുന്നതിനാവശ്യമായ രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല.- ഝാൻസി എസ്എസ്‌പി ഡി പ്രദീപ് പറഞ്ഞു. ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ളവരാണ് ഇവർ. മീനെണ്ണ വ്യാപാരമായിരുന്നു ഇവർക്ക്.നിയമാനുസൃതമല്ലാതെ ഇന്ത്യയിൽ താമസിച്ചതിന് ഇവർക്കതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തിൽ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് ആറ് ബംഗ്ലാദേശ് പൗരന്മാരെ ആഗ്രയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പാസ്പോർട്ടുകൾ തയ്യാറാക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ താമസിക്കുകയാണെന്ന് ഇവർ സമ്മതിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP